Movlog

Movie Express

ആരാധകരുമായി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ആര്യ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “ബഡായി ബംഗ്ലാവ്” എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. കൗണ്ടറുകളുടെ രാജാവായ രമേശ് പിഷാരടിക്കൊപ്പം മികച്ച അവതരണമായിരുന്നു ആര്യ ബഡായി ബംഗ്ലാവിൽ കാഴ്ചവച്ചത്. നല്ലൊരു അവതാരക മാത്രമല്ല മികച്ച ഒരു അഭിനേത്രിയാണ് ആര്യ. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയതോടെ ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിയാൻ തുടങ്ങി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ആര്യ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലാവാറുണ്ട്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. വർഷങ്ങളായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമാണെങ്കിലും ഇതുവരെ ഒരു നായികയായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിട്ടില്ല. ഇപ്പോഴിതാ ആരാധകരുമായി ആ സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് താരം. തന്റെ വലിയ ഒരു ആഗ്രഹമാണ് സത്യമാവാൻ പോകുന്നത് എന്നും നായികയാവുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ് എന്നും ആര്യ കുറിപ്പിലൂടെ പങ്കുവെച്ചു.

വലിയ വാഗ്ദാനങ്ങൾ ഒന്നും നൽകുന്നില്ല എന്നും തന്നെപ്പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരി പേരുടെ കഷ്ടപ്പാടും സ്വപ്നമാണ് ഈ കൊച്ചു സിനിമ എന്നും ആര്യ കൂട്ടിച്ചേർത്തു. “ചിയാരോ” എന്ന സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആര്യ ആണ്. റിയൽ ലൈഫ് സ്റ്റോറി ആണ് “ചിയാരോ “. ഈ സിനിമയുടെ കഥയും കഥാപാത്രം തന്നെയാണ് ഇതിലേക്ക് നയിച്ചത്. ഹാസ്യ വേഷങ്ങളിൽ ഒതുങ്ങി പോകുമോ എന്ന് ആര്യ ഭയന്നിരുന്നു എങ്കിലും ഈ കഥാപാത്രം ഞാൻ ചെയ്യണം എന്ന് വാശി പിടിച്ച നിതിനും മെഹർ ഇക്കയ്ക്കും ഒരായിരം നന്ദി എന്നും താരം തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു. ആര്യയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top