Movlog

Movie Express

അച്ഛനായ സന്തോഷം പങ്കുവെച്ച് നടൻ ബാലു വർഗീസ്

“ചാന്തുപൊട്ട്” എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ബാലുവർഗീസ്. സംവിധായകനും നടനുമായ ലാലിന്റെ അനന്തരവൻ കൂടിയായ ബാലുവർഗീസ് നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങിയിട്ടുണ്ട്. “ഹണീബി” എന്ന സിനിമയിലൂടെയാണ് ബാലു ഏറെ ശ്രദ്ധേയനായത്. പിന്നീട് “ബൈസിക്കിൾ തീവ്സ്”, “ഹാപ്പി ജേർണി “,”ഇതിഹാസ”, “മണിരത്നം”, “ഒരു സെക്കൻഡ് ക്ലാസ് യാത്ര”, “കിങ് ലയർ”, “ഹണി ബീ 2”, “വിജയ് സൂപ്പറും പൗർണമിയും” തുടങ്ങി നിരവധി സിനിമകളിൽ ബാലു തിളങ്ങി. ഒമർ ലുലു സംവിധാനം ചെയ്ത “ചങ്ക്സ് “എന്ന സിനിമയിലൂടെയാണ് ആദ്യമായി നായകനായി ബാലു വർഗീസ് എത്തിയത്. പിന്നീട് “സുനാമി”, “ഓപ്പറേഷൻ ജാവ” തുടങ്ങിയ സിനിമകളിലും നായകനായി തിളങ്ങി.

“വിജയ് സൂപ്പറും പൗർണമിയും “എന്ന സിനിമയിൽ ബാലുവിനൊപ്പം അഭിനയിച്ച നടി എലീനയെ ആണ് താരം വിവാഹം കഴിച്ചത്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും വളരെ സജീവമാണ് എലീന. എലീനയും ആയുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ആണ് കഴിഞ്ഞ ഫെബ്രുവരിയിൽ ബാലു എലീനയെ വിവാഹം കഴിച്ചത്. വളരെ ആർഭാടത്തോടെ നടന്ന വിവാഹ ചടങ്ങുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. തന്റെ പിറന്നാൾ ദിനത്തിൽ ബാലുവർഗീസ് പ്രപ്പോസ് ചെയ്യുന്ന രംഗം എലീന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നടൻ ആസിഫ് അലി, ഗണപതി, അർജുൻ അശോകൻ എന്നിവർ ബാലുവിന്റെ അടുത്ത സുഹൃത്തുക്കളാണ്. എലീനയെ ബാലു പ്രപ്പോസ് ചെയ്യുമ്പോൾ ഇവരും ഒപ്പമുണ്ടായിരുന്നു.

ദിവസങ്ങൾക്കു മുമ്പ് ദുബായിൽ നിന്നുള്ള ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് താരദമ്പതികൾ ഒരു കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന സന്തോഷവാർത്ത ആരാധകർ അറിയുന്നത്. പിന്നീട് എലീനയുടെ ബേബി ഷവറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ന് എലീനയും ബാലുവും ഒരു ആൺകുഞ്ഞിന്റെ മാതാപിതാക്കൾ ആയിരിക്കുകയാണ്. അച്ഛനായ ബാലു തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ആശുപത്രിയിൽ കിടക്കുന്ന എലീനയുടെ കയ്യിൽ ബാലുവർഗീസ് പിടിച്ചിരിക്കുന്ന ഒരു ചിത്രത്തിനോടൊപ്പം ജനിച്ചത് ആൺകുഞ്ഞ് ആണ് എന്ന് സൂചിപ്പിക്കുന്ന ഒരു കാർട്ടൂൺ ചിത്രം ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. ബാലുവിനും എലീനയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top