Movlog

Movie Express

താലിയണിഞ്ഞ് നൂബിനൊപ്പമുള്ള വീഡിയോ പങ്കു വെച്ച് അമൃത..വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ.

മിനിസ്‌ക്രീനിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന ജനപ്രിയ പരമ്പരയാണ് “കുടുംബവിളക്ക് “. വീട്ടമ്മയായ സുമിത്രയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ പരമ്പര മികച്ച കഥ കൊണ്ടും, ആവേശഭരിതമായ മുഹൂർത്തങ്ങൾ കൊണ്ടും പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. സുമിത്രയെയും കുടുംബത്തെയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ് പ്രേക്ഷകർ സ്നേഹിക്കുന്നത്. അനിൽ ബാസിന്റെ രചനയിൽ മഞ്ജു ധർമ്മൻ സംവിധാനം ചെയ്യുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിങ് ലിസ്റ്റിൽ മുൻനിരയിൽ തന്നെ സ്ഥാനം നേടാറുണ്ട്. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷൻ കമ്പനിയാണ് ” കുടുംബവിളക്ക്”ന്റെ നിർമ്മാണം.

ഭർത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റു കുടുംബാംഗങ്ങളിൽ നിന്നും ഒരു വീട്ടമ്മയ്ക്ക് ഉണ്ടാവുന്ന തിരിച്ചടികളും സംഘർഷങ്ങളുമാണ് ഈ പരമ്പരയുടെ പ്രമേയം. ബ്ലെസി സംവിധാനം ചെയ്ത “തന്മാത്ര” എന്ന സിനിമയിലൂടെ മോഹൻലാലിൻറെ നായിക ആയി അഭിനയരംഗത്തെത്തിയ മീര വാസുദേവ് ആണ് “കുടുംബവിളക്ക്”ൽ സുമിത്ര എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ് ആയി നടൻ കെ കെ മേനോൻ ആണ് വേഷമിടുന്നത്. ഇവർക്ക് പുറമേ ശ്രീജിത്ത് വിജയ്, നൂബിൻ ,ആതിര മാധവ്, സുമേഷ്, അമൃത, മഞ്ജു സതീഷ് എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുടുംബവിളക്കിലൂടെ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് അമൃതയും നൂബിനും. സുമിത്രയുടെ മക്കളായ ശീതളിനെയും പ്രതീഷിനെയും അവതരിപ്പിക്കുന്നത് ഇവരാണ്. ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇവർ തമ്മിൽ പ്രണയമാണെന്ന് രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഞങ്ങൾ തമ്മിൽ പ്രണയം അല്ല എന്നും സുഹൃത്തുക്കൾ മാത്രമാണ് എന്നും അമൃത തുറന്നു പറഞ്ഞിരുന്നു. അച്ഛന്റെ ഇഷ്ടങ്ങൾ മാത്രം നോക്കുന്ന വാശിക്കാരിയായ മകൾ ശീതൾ ആയി എത്തുന്നത് അമൃതയാണ്. മുൻപ് നടി പാർവതി ആയിരുന്നു ഈ കഥാപാത്രം അവതരിപ്പിച്ചിരുന്നത്.

വിവാഹത്തിനെ തുടർന്ന് പാർവതി പരമ്പരയിൽ നിന്നും പിന്മാറിയതോടെയാണ് ശീതളായി അമൃത എത്തുന്നത് . ലൊക്കേഷനിൽ നിന്നുമുള്ള രസകരമായ വീഡിയോകളും ചിത്രങ്ങളും എല്ലാം താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മഞ്ഞ ചരടിൽ കോർത്ത താലിയും അണിഞ്ഞുകൊണ്ടുള്ള അമൃതയുടെ ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമൃതയുടെ വിവാഹം കഴിഞ്ഞോ എന്ന രീതിയിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞിട്ടില്ല എന്നും ഷൂട്ടിംഗ് ആവശ്യത്തിനായി കൊണ്ടുവന്ന താലി ആണ് എന്നും അമൃത വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top