Movlog

Movie Express

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയനടി മീര മുരളിധരൻ വിവാഹിതയായി. വിവാഹ വീഡിയോ കാണാം

വിടർന്ന കണ്ണുകളും ശാലീന സൗന്ദര്യം തുളുമ്പുന്ന മുഖവും മനോഹരമായ ചിരിയും കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് മീര മുരളി. നിരവധി സീരിയലുകളിലും സിനിമകളിലും തിളങ്ങിയ മീര ഏറ്റവും ഒടുവിലെത്തിയ പരമ്പരയായിരുന്നു “അരുന്ധതി”. “അരുന്ധതി” എന്ന പരമ്പരയ്ക്ക് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. ഫാഷൻ ഡിസൈനിങ് പഠനത്തിന്റെ തിരക്കുകളിലാണ് താരമിപ്പോൾ. “ചില നേരങ്ങളിൽ ചില മനുഷ്യർ” എന്ന പരമ്പരയിലൂടെയാണ് മീര അഭിനയരംഗത്ത് എത്തുന്നത്. “സെക്കൻഡ്സ്” എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് ആദ്യമായി മീര എത്തുന്നത്.

ഇപ്പോഴിതാ മീരയുടെ വിവാഹ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മീരയുടെ അടുത്ത സുഹൃത്തായ നടി ഗൗരി പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ചിത്രങ്ങൾക്ക് പുറമേ മീരയുടെ ബ്രൈഡൽ ഷവർ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മനു ശങ്കർ ജി മേനോനാണ് മീരയുടെ വരൻ. കലവൂരിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം.

കലയുമായി യാതൊരു ബന്ധമില്ലാത്ത കുടുംബത്തിൽ നിന്നുമാണ് മീര അഭിനയത്തിലേക്ക് എത്തുന്നത്. ചെറുപ്പം മുതലേ അഭിനയത്തോട് അടങ്ങാത്ത ആഗ്രഹമായിരുന്നു മീരയ്ക്ക്. സീരിയൽ നടൻ ജയൻ മീരയുടെ കുടുംബ സുഹൃത്തായിരുന്നു. ജയൻ വഴിയാണ് താരം സീരിയലുകളിൽ എത്തുന്നത്. “അരുന്ധതി” എന്ന മെഗാ സീരിയലിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് മീരയായിരുന്നു. അവിസ്മരണീയ പ്രകടനം ആണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. പരമ്പര അവസാനിച്ചതോടെ മീര അഭിനയത്തോട് വിടപറഞ്ഞ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top