Movlog

Movie Express

ആ കല്യാണത്തിന് പിന്നിലെ കാരണം ഇതാണ് ! മനസ്സ് തുറന്നു ഗോവിന്ദ് പദ്മസൂര്യ .

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ അവതാരകൻ ആണ് ഗോവിന്ദ് പദ്മസൂര്യ. സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച താരം റിയാലിറ്റി ഷോയുടെ അവതാരകൻ ആയി എത്തിയതോടെ പ്രേക്ഷകരുടെ സ്വന്തം ജിപി ആയി മാറുകയായിരുന്നു. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകൻ ആയെത്തി അവതരണത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ച താരമാണ് ജിപി. നർമം നിറഞ്ഞ സ്വാഭാവികമായ അവതരണ ശൈലികൊണ്ട് മലയാളികളെ രസിപ്പിച്ച് അവരുടെ പ്രീതി നേടിയെടുത്തു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് ജിപിയുടെ വിവാഹ ചിത്രങ്ങളും വാർത്തകളും ആണ്.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “മിസ്റ്റർ ആൻഡ് മിസിസ്” എന്ന റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ ആയ ജിപിയും ഡിപിയും വിവാഹിതരായി എന്ന വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്. അതിനോടൊപ്പം ഇവരുടെ വിവാഹ ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. ഇതിനെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജിപി. നിരവധി ഓൺലൈൻ മാധ്യമങ്ങളാണ് ജിപിയുടെ വിവാഹം കഴിഞ്ഞെന്ന വാർത്തകൾ പുറത്തു വിട്ടത്. മാർച്ച് 21 നു “മിസ്റ്റർ ആൻഡ് മിസിസ്” എന്ന റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെ ആയിരുന്നു. ഫിനാലെയിൽ അവതരിപ്പിക്കാൻ ഒരു സ്കിറ്റിന്റെ ഭാഗമായി എടുത്ത ചിത്രമാണ് വൈറൽ ആയത്.

സമൂഹ മാധ്യമങ്ങളിൽ അടിസ്ഥാന രഹിതമായ പല വാർത്തകളും പ്രചരിച്ച് പൊതുജനങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്ന എന്ന സന്ദേശം നൽകുന്ന ഒരു സ്കിറ്റ് ആയതിനാൽ ജിപി അത് ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ഇതിനു മുമ്പും ഇത്തരം സന്ദേശം നൽകുന്ന ഒരു സിനിമ സർക്കാരിന് വേണ്ടി ജിപി ചെയ്തിരുന്നു. വിദ്യാർത്ഥികളെ വ്യാജ വാർത്തകളെ കുറിച്ച് ബോധവൽക്കരിക്കുന്ന ഒരു പ്രോജക്ട് ആയിരുന്നു അത്. സമൂഹത്തിനു നല്ല ഒരു സന്ദേശം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു ജിപി ആ സ്കിറ്റ് ചെയ്തത്. കലാകാരൻമാർ ആയാൽ വിവാഹം കഴിക്കുന്നതും, കൊലപാതകം ചെയ്യുന്ന രംഗങ്ങളും എല്ലാം അഭിനയിക്കേണ്ടി വരും. അത് ചാലിന്റെ പ്രോമോ വീഡിയോയിലും ഒഫീഷ്യൻ പേജിലും വരുമെന്ന ഉത്തമ ബോധ്യത്തോടെ തന്നെ ആണ് ജിപിയും ഡിപിയും അതിനു ഭാഗമായത്. എന്നാൽ ചാനലിന്റെ ലോഗോ പോലുമില്ലാതെ ആ സെറ്റിൽ വെച്ച് എടുത്ത ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത് ജിപിയെ അത്ഭുതപ്പെടുത്തി.

സമൂഹ മാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിച്ച് ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്ന സന്ദേശം നല്കാൻ ഒരുങ്ങിയിട്ട് സ്വയം അതിനു ഇരയാവുകയായിരുന്നു ജിപി. അത്രയേറെ തെറ്റിദ്ധാരണകൾ ആണ് ആ ചിത്രം വൈറൽ ആയതോടെ സംഭവിച്ചത്. ജിപിയുടെ വിവാഹം കഴിഞ്ഞു എന്ന രീതിയിൽ ആണ് വാർത്തകൾ പ്രചരിച്ചത്. ഇത് തീർത്തും അപ്രതീക്ഷിതം ആയിരുന്നു എന്ന് ജിപി പറയുന്നു. ആ വാർത്തയുടെ അമ്പരപ്പിൽ ആയിരുന്നു താനെന്നും എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് അറിയാത്തതു കൊണ്ട് ആയിരുന്നു ഇത് വരെ പ്രതികരിക്കാഞ്ഞത് എന്നും ജിപി വെളിപ്പെടുത്തുന്നു. ആ ചിത്രം പുറത്തു വന്ന സമയം മുതൽ ആശംസകളും പരിഭവവും അറിയിച്ചുള്ള സന്ദേശങ്ങളും വിളികളും ആയിരുന്നു ജിപിക്ക് . ഇപ്പോഴും പ്രാർത്ഥനകളും ആശംസകളും അറിയിച്ച് സുഹൃത്തുക്കൾ അടക്കം ഒരുപാട് പേർ വിളിക്കുന്നത് കൊണ്ടാണ് വിശദീകരണവുമായി ജിപി രംഗത്തെത്തിയത്. തന്റെ രക്ഷിതാക്കളെയും, അടുത്ത ബന്ധുക്കളെയും, സുഹൃത്തുക്കളെയും, ആരാധകരെയും ഈ വാർത്ത ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും അവരോട് ക്ഷമ ചോദിക്കുന്നു എന്നും ജിപി തന്റെ വീഡിയോയിലൂടെ പറഞ്ഞു. ദിവ്യ പിള്ളയും താനും വളരെ നല്ല സുഹൃത്തുക്കൾ ആണെന്നും താൻ വിവാഹിതനായിട്ടില്ല എന്നും ജിപി വ്യക്തമാക്കി. വിവാഹം കഴിക്കുകയാണെങ്കിൽ അത് മാന്യമായി അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top