Movlog

Movie Express

നടൻ മണികണ്ഠ രാജൻ അച്ഛനായി… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ദുൽഖർ സൽമാന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ സിനിമയായിരുന്നു 2016ൽ പുറത്തിറങ്ങിയ “കമ്മട്ടിപ്പാടം”. മികച്ച സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ചത്. നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ബാലൻ. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് മണികണ്ഠൻ ആയിരുന്നു. ഈ ഒരൊറ്റ സിനിമയിലെ അഭിനയം കൊണ്ടുതന്നെ മികച്ച സഹ നടനുള്ള കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കി മണികണ്ഠൻ.

ഇതിനുശേഷം കൈനിറയെ അവസരങ്ങൾ ആയിരുന്നു താരത്തിനെ തേടിയെത്തിയത്. മലയാളത്തിനു പുറമേ തമിഴ് സിനിമയിലേക്കും താരത്തിന് അവസരങ്ങൾ ലഭിച്ചു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ “പേട്ട” എന്ന സിനിമയിലും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു മണികണ്ഠനൊരു വീട് വെക്കുന്നതും അതിലേക്ക് താമസം മാറിയതും. ലോക്ക് ഡൗൺ കാലത്തായിരുന്നു തൃപ്പൂണിത്തുറ സ്വദേശിയായ അഞ്ജലിയെ മണികണ്ഠ രാജൻ വിവാഹം കഴിക്കുന്നത്. വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകൾ നടന്നത്.

ഇപ്പോഴിതാ തനിക്ക് ഒരു കുഞ്ഞ് പിറന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെക്കുകയാണ് മണികണ്ഠൻ. കുഞ്ഞിനോടൊപ്പം ഉള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ വിനയപൂർവ്വം അറിയിക്കട്ടെ എന്നായിരുന്നു മണികണ്ഠ രാജ് കുറിച്ചത്. ബാലനാടാ എന്ന കുറിപ്പോടെ ആയിരുന്നു അദ്ദേഹം ചിത്രം പങ്കു വെച്ചത്. അത് ആരാധകരിൽ സംശയം ഉണ്ടാക്കിയെങ്കിലും കുഞ്ഞ് എന്നർത്ഥം ആണ് ഉദ്ദേശിച്ചതെന്ന് താരം വ്യക്തമാക്കി. നിരവധി പേരാണ് താരത്തിന് ആശംസകളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top