Movlog

Movie Express

ബേബി ഷവർ ചിത്രങ്ങൾ പങ്കു വെച്ച് എലീനയും ബാലു വർഗീസും.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികളാണ് ബാലു വർഗീസും എലീനയും. 2020ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. കൊച്ചിയിലെ പള്ളിയിൽ വെച്ച് താരനിബിഡമായിരുന്നു ബാലുവിന്റെയും എലീനയുടെയും വിവാഹചചടങ്ങുകൾ. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജിസ് ജോയ് ചിത്രം “വിജയ് സൂപ്പറും പൗർണമിയും” എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചിരുന്നു. ഇവരുടെ വിവാഹ ആഘോഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അടുത്തിടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്ന വിവരം താരങ്ങൾ പങ്കുവെച്ചത്. ഇപ്പോഴിതാ എലീനയുടെ ബേബി ഷവറിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരങ്ങൾ ബേബി ഷവറിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. “നീയൊരു ആൺകുട്ടിയോ പെൺകുട്ടിയോ ആകട്ടെ തീർച്ചയായും നീ ഒരുപാട് സന്തോഷം കൊണ്ടുവരു”മെന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബാലു കുറിച്ചത്. മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് ബാലു വർഗീസ്.

“ചാന്തുപൊട്ട്” എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ബാലു, “ഹണീബീ”, “കവി ഉദ്ദേശിച്ചത്”, “ഇതിഹാസ”, “വിജയ് സൂപ്പറും പൗർണ്ണമിയും “, “കിംഗ് ലയർ ” തുടങ്ങി നിരവധി സിനിമകളിൽ തിളങ്ങിയിരുന്നു. നടനും സംവിധായകനുമായ ലാലിന്റെ അനന്തരവൻ കൂടിയാണ് ബാലു. സംവിധായകൻ ജീൻ പോൾ ലാൽ ബാലുവിന്റെ കസിനാണ്. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് എലീന. “വിജയ് സൂപ്പറും പൗർണ്ണമിയും” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തിയ എലീന മോഡലിംഗിലൂടെ അഭിനയരംഗത്തെത്തിയ താരമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top