Movlog

Movie Express

വിവാഹ വേഷത്തിൽ അഹാന ! മനോഹരമായ ഫോട്ടോസ് പങ്കുവെച്ച് താരം

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. സിനിമകളിലും സീരിയലുകളിലും സജീവമായ താരമാണ് കൃഷ്ണകുമാർ. അച്ഛന് പിന്നാലെ മകൾ അഹാന കൃഷ്ണകുമാറും മലയാള സിനിമയിലെ മിന്നും താരമാണ്. കൃഷ്ണകുമാറിന്റെ മറ്റു മക്കൾ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ മക്കളും സോഷ്യൽ മീഡിയ സെലിബ്രിറ്റീസ് ആണ്. ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും നിമിഷനേരം കൊണ്ടുതന്നെ വൈറൽ ആവാറുണ്ട്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.

2014ൽ “ഞാൻ സ്റ്റീവ് ലോപ്പസ്” എന്ന സിനിമയിലൂടെയാണ് അഹാന മലയാള സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് “ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള”, “ലൂക്ക”, “പതിനെട്ടാംപടി” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട തരാം ആയി മാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വെള്ള സാരിയിൽ ക്രിസ്ത്യൻ വധുവായി അതീവ സുന്ദരി ആയിട്ടുള്ള അഹാനയുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അഹാനയ്ക്ക് പുറമെ സഹോദരിമാരും അമ്മയും ഈ ഫോട്ടോ ഷൂട്ടിന് ഭാഗമായതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയങ്ങളും ആരാധകർക്കിടയിൽ ഉണ്ടായി.

എന്നാൽ ഇതൊരു യഥാർത്ഥ വിവാഹമല്ല എന്ന് താരത്തിന്റെ കുറിപ്പിലൂടെ വ്യക്തമായി. തനിക്ക് ഒരു സാങ്കൽപ്പിക ക്രിസ്ത്യൻ വിവാഹം ഉണ്ടായിരുന്നു എന്നും അതിന്റെ ചിത്രങ്ങൾ ഇതാ എന്നും ആണ് അഹാന ചിത്രങ്ങളോടൊപ്പം പങ്കുവെച്ച കുറിപ്പ്. ക്രിസ്ത്യൻ വധുവായി അഹാനയെ കാണാൻ ഒരുപാട് ഭംഗി ഉണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. മക്കളുടെ വിവാഹത്തിനായി താൻ എങ്ങനെ വസ്ത്രം ധരിക്കും എന്ന് വലിയ ധാരണയില്ലായിരുന്നു എന്നും എന്നാൽ ഇത് ഇഷ്ടപ്പെട്ടു എന്നുമായിരുന്നു അമ്മ സിന്ധു കൃഷ്ണ പങ്കു വെച്ചത്. മണവാട്ടിയായ മകളെ ‘അമ്മ ഒരുക്കുന്ന ചിത്രവും വൈറലായിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top