Movlog

Movie Express

വിവാഹം കഴിഞ്ഞുള്ള അടുത്ത ദിവസം ഉണ്ടായ രസകരമായ ഒരു സംഭവം വെളിപ്പെടുത്തി ബിജു മേനോൻ.

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് ബിജു മേനോനും സംയുക്ത വർമ്മയും. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ നടിയാണ് സംയുക്താവർമ്മ. 1999ൽ “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായെത്തിയ സംയുക്ത വർമ്മ, ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. വെറും മൂന്നു വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഇന്നും മലയാളികളുടെ ഹൃദയങ്ങളിൽ താരം തങ്ങിനിൽക്കുന്നു.

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹം കഴിക്കുന്നത്. “മഴ”, “മേഘമൽഹാർ”, “മധുരനൊമ്പരക്കാറ്റ്” എന്നീ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈയടുത്തിടെ ഒരു അഭിമുഖത്തിൽ ബിജുമേനോൻ പങ്കുവെച്ച ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

ഇവരുടെ ആദ്യരാത്രി കഴിഞ്ഞുള്ള അടുത്ത ദിവസം സംഭവിച്ച ഒരു കഥയാണ് വളരെ രസകരമായി ബിജുമേനോൻ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ചായയുമായി സംയുക്തവർമ്മ റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതുപോലെ തന്നെ ആയിരുന്നു അത്.

എന്നാൽ റൂമിലേക്ക് വന്നു ബിജുവിന് ചായ നൽകിയപ്പോൾ ചായ മുഴുവനും കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അത് എന്താണെന്ന് ചോദിച്ചപ്പോൾ ചായയിൽ ഒരു സേഫ്റ്റി പിൻ ഉണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ ഒരു സംഭവത്തോടെ സംയുക്തയ്ക്ക് എത്രത്തോളം ഉത്തരവാദിത്വമുണ്ടെന്ന് മനസ്സിലായെന്ന് ബിജുമേനോൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.

വിവാഹത്തിനുശേഷം അഭിനയം വേണ്ട എന്ന തീരുമാനം പൂർണ്ണമായും സംയുക്തയുടെതായിരുന്നു. മകനെ വളർത്തുന്നതിൽ ആയിരുന്നു താരത്തിന്റെ ശ്രദ്ധ. വിവാഹത്തിന് ശേഷം ബിജു മേനോന്റെ സിനിമയിൽ നായികയായി വിളിച്ചിട്ടും സംയുക്ത അത് വേണ്ടെന്നു വെക്കുകയായിരുന്നു എന്ന് ബിജു മേനോൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അഭിനയിക്കണമെന്ന് സംയുക്ത പറയുകയാണെങ്കിൽ അതിന് പൂർണ്ണ പിന്തുണ നൽകുമെന്ന് ബിജുമേനോൻ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top