Movlog

India

തിരഞ്ഞെടുപ്പ് ജയിക്കാൻ ഏത് അടവും പയറ്റും മോദി സർക്കാർ! മോദി സർക്കാർ ഇനി ട്രംപിന്റെ കുറുക്കു വഴികളിലൂടെ ….!

modi-and-trumb

മാധ്യമങ്ങളിലൂടെ അനുകൂല വാർത്തകൾ പ്രചരിപ്പിച്ചു പ്രതിച്ഛയാ മെച്ചപ്പെടുത്താനുള്ള കർമ്മ പദ്ധതിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സർക്കാർ വിരുദ്ധ വാർത്തകൾ ഇപ്പോൾ വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നതിനാൽ ദേശീയ അന്താരാഷ്ട്ര തലത്തിൽ വർത്തപ്രാധ്യാന്യമുണ്ടാക്കി അനുകൂല സാഹചര്യങ്ങൾ ഉണ്ടാക്കുകയാണ് ഇപ്പോൾ മോദി സർക്കാരിന്റെ ലക്ഷ്യം.

ഇതിനായി രൂപവത്കരിച്ച മന്ത്രിതല സമിതി പലവട്ടം യോഗങ്ങൾ ചേർന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ചെന്നാണ് റിപോർട്ടുകൾ. എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ മാധ്യമപ്രവർത്തകർക്ക് പ്രേത്യേക കളർകോട് നല്കുന്നതടക്കമുള്ള ശുപാർശകൾ മന്ത്രിതല സമിതി പരിഗണിക്കുന്നതായും അറിയുന്നു.

മന്ത്രിമാരായ പ്രകാശ് ജാവേദ്ക്കർ, രവിശങ്കർ പ്രസാദ്, എസ്. ജയശങ്കർ, സ്‌മൃതി ഇറാനി, എന്നിങ്ങനെ പ്രമുഖ നേതാക്കൻ മാർ അടങ്ങുന്നതാണ് സമിതി. സർക്കാരിനെ കുറിച്ച തെറ്റായ ധാരണ ദേശീയ അന്താരാഷ്ട്ര തലത്തിൽ പ്രചരിക്കുന്നത് സർക്കാരിന് ക്ഷീണമാണെന്നു പ്രകാശ് ജാവേദ്കർ യുഗത്തിൽ പറഞ്ഞതായി അറിയപ്പെടുന്നുണ്ട്.വസ്തുതകൾ ഇല്ലാതെ കേദ്ര വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തകരെ നിഷ്പക്ഷക്കാരാക്കാനും നിലവിൽ കർമ്മ രംഗത്തില്ലാത്ത മാധ്യമ പ്രവർത്തകരെ മാക്സിമം പ്രയോജനപ്പെടുത്താനുമാണ് ഇപ്പോൾ സർക്കാർ ശ്രെമിക്കുന്നത്.

trumb and modi

അതിനായി 12 പ്രമുഖ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ചയും മന്ത്രി കിരൺ റിജിജുവിന്റെ വസതിയിൽ നടന്നു. മോദി സർക്കാരിനെ കുറിച്ചുള്ള നല്ല വാർത്തകൾ പ്രചരിപ്പിക്കാൻ ബി ജെ പി അനുകൂലികളായ എഡിറ്റർമാർ, കോളമിസ്റ്റുകൾ,മാധ്യമ പ്രവർത്തകർ,അവതാരകർ, തുടങ്ങിയവരുടെ പ്രീതിയാ ഗ്രൂപ്പ് ഉണ്ടാക്കാനും സമിതി തീരുമാനം ആയി.
അതിനായി മാധ്യമ പ്രവർത്തകരിൽ സർക്കാരിനെ അനുകൂലിക്കുന്നവർക്ക് വെള്ള, എതിർക്കുന്നവർക്ക് കറുപ്പ്, നിഷ്പക്ഷമായി നിൽക്കുന്നവർക്ക് പച്ച എന്നിങ്ങനെയുള്ള കളർ കോഡുകൾ നൽകാനും മാധ്യമ പ്രവർത്തകൻ നിതിൻ ഗോഖലെ നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്, എന്നാൽ ഇങ്ങനെ ഒരു കാര്യം അദ്ദേഹം പറിഞ്ഞിട്ടില്ലെന്നും പറയുന്നുണ്ട്.
ഏതായാലും യൂ എസ്സിൽ വിജയിക്കാൻവേണ്ടി ട്രംപ് തിരഞ്ഞെടുത്തതും മാധ്യമം എന്ന അശ്വമേധമായിരുന്നു, ഇപ്പോൾ നമ്മുടെ മോദി സർക്കാരും പയറ്റുന്ന അടവുകൾ അതുതന്നെയാണെന്നു ഏത് ഒരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ….കർഷക സമരത്തിനെതിരെയുള്ള മോദി സർക്കാരിന്റെ മുഖം തിരിക്കൽ തികച്ചും ഒരു വെല്ലുവിളി തന്നെയാണ്. ഏതായാലും ഇനി വരൻ പോകുന്ന തിരഞ്ഞെടുപ്പ് എല്ലാത്തിനും ഒരു മറുപടി തന്നെയായിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top