Movlog

Health

മനസ്സിന് സമാധാനം കിട്ടാൻ ഏറ്റവും നല്ല മാർഗം ഇതാണ്

മനസമാധാനം ആഗ്രഹിക്കുന്നവർ ആണ് എല്ലാ മനുഷ്യരും. ഇതിനായി നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് മറ്റുള്ളവർക്ക് “നൽകുക” എന്നത്. അത് സ്നേഹമാവാം , പണമാവാം, അറിവാകാം, പുഞ്ചിരിയാകാം, എല്ലാം ശ്രദ്ധിച്ചു കേൾക്കുന്ന കാതാകാം, അങ്ങനെ എന്തുമാകാം. ഇങ്ങനെ ചെയ്യുമ്പോൾ നമ്മൾ നൽകുന്ന ആൾക്ക് ഉറപ്പായും സന്തോഷം ഉണ്ടാകും. എന്നാൽ കൊടുക്കുന്നയാൾക്ക് ഉടൻ തന്നെ തലച്ചോറിൽ സെറോടോണിൻ പുറത്തു വിടാൻ തുടങ്ങും. അങ്ങനെ നൽകി കഴിയുമ്പോൾ അവരിൽ ഒരു സന്തോഷം അനുഭവപ്പെടുന്നു.

നല്ല ഉദ്ദേശത്തോടു കൂടി, ഒരാൾക്ക് നല്ലതു ഉണ്ടാവണം എന്ന ആഗ്രഹത്തോടെ എന്തെങ്കിലും ചെയ്യുമ്പോൾ അവരുടെ ഉള്ളിൽ സന്തോഷം ഉണ്ടാവുന്നു. സ്വാഭാവികമായി ഒരാളുടെ അടുത്ത് കൂടുതൽ ഉള്ള കാര്യം ആയിരിക്കും അവർ മറ്റുള്ളവർക്ക് കൊടുക്കുക. മനസ്സിൽ ഒരുപാട് അറിവുള്ളവർക്ക് ആണ് മറ്റുള്ളവർക്ക് അറിവ് പകരം ആവുക, ഒരുപാട് പണം ഉള്ളയാൾക്ക് ആണ് മറ്റുള്ളവർക്ക് പണം നല്കാനാവുക. അതിനാൽ മറ്റുള്ളവർക്ക് എന്തെങ്കിലും നൽകുമ്പോൾ നമ്മുടെ പക്കൽ അത് കൂടുതൽ ഉണ്ടെന്നു നമുക്ക് അനുഭവപ്പെടുന്നു. ഈ ഒരു പ്രക്രിയ നൽകുന്ന ആൾക്ക് സമാധാനവും സംതൃപ്തിയും നൽകുന്നു.

“നൽകുക ” എന്നത് കൊടുക്കുന്നയാൾക്കും ലഭിക്കുന്നയാൾക്കും ഒരുപോലെ സന്തോഷം ലഭിക്കുന്ന കാര്യമാണ്. പണവും, അറിവും കൂടാതെ നമുക്ക് എല്ലാവര്ക്കും നൽകാവുന്ന ഒരു കാര്യമാണ് പുഞ്ചിരി. മനസ്സിൽ സന്തോഷമുള്ള ആൾക്ക് മാത്രമേ മുഖത്തു പുഞ്ചിരി ഉണ്ടാവുകയുള്ളൂ. തലച്ചോറിൽ സന്തോഷം ഉണ്ടാവുമ്പോൾ മാത്രമേ അത് പുഞ്ചിരി ആയി ചുണ്ടിൽ വിടരുള്ളൂ. തലച്ചോറിൽ നിന്നും ചുണ്ടിലേക്ക് ഉള്ള ഒരു പാലമാണ് ഇത്. എന്നാൽ ഈ പാലം രണ്ടു വഴിയും സഞ്ചരിക്കാം. ഒരു ചിരിയിലൂടെ തലച്ചോറിൽ സന്തോഷം കൊണ്ട് വരാനും സാധിക്കും. വിഷമിക്കുന്ന ഘട്ടത്തിലും മറ്റുള്ളവർക്ക് വേണ്ടി മനഃപൂർവം ചിരിക്കുകയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ ആ പുഞ്ചിരി നമ്മളുടെ വിഷമങ്ങൾ സന്തോഷകരമാക്കും. പഠനങ്ങളിൽ തെളിയിച്ചിട്ടുള്ള കാര്യമാണ് ഇത്. പുഞ്ചിരിക്കുമ്പോൾ നമ്മുടെ മാനസികാവസ്ഥ നന്നാവും എന്നത് പഠനങ്ങളിൽ തെളിയിച്ചതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top