Movlog

Movie Express

അതിനു ശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല, ആദ്യ പ്രണയം തുറന്ന് പറഞ്ഞു റിമി ടോമി!

മലയാളത്തിൽ നിരവധി ആരാധകർ ഉള്ള ഗായികയാണ് റിമി ടോമി. വർഷങ്ങൾ കൊണ്ട് തന്നെ മലയാള ഗാന രംഗത്ത് സജീവമായി നിലനിൽക്കുകയാണ് താരം. മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനം പാടിയാണ് റിമി ടോമി സിനിമ സംഗീത ലോകത്തിലേക്ക് വരുന്നത്. അതിനു ശേഷം നിരവധി നല്ല ഗാനങ്ങൾ ആലപിക്കാൻ താരത്തിന് അവസരം ലഭിച്ചു. താൻ നല്ല ഗായിക മാത്രമല്ല, നല്ല നടിയും നല്ല അഭിനേത്രിയും കൂടിയാണെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. താരം അവതരിപ്പിച്ച ഒന്നും ഒന്നും മൂന്ന് എന്ന പരുപാടി മികച്ച സ്വീകാര്യതയാണ് നേടിയെടുത്തത്. ഇപ്പോൾ മഴവിൽ മനോരമയിലെ തന്നെ സൂപ്പർ 4 എന്ന പരുപാടിയിൽ ജഡ്ജായി ഇരിക്കുകയാണ് താരം. അവിടെവെച്ച് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് റിമി ടോമി മനസ്സ് തുറന്നതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മറ്റ് ജഡ്ജസുകൾ എല്ലാം തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ ആണ് റിമിയും തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

പാലായിൽ തന്നെ ഉള്ള ഒരു ആൺകുട്ടിയുമായാണ് താൻ ആദ്യമായി പ്രണയത്തിൽ ആകുന്നത്. ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു തന്റെ മനസ്സിൽ ആദ്യമായി പ്രണയം തോന്നുന്നത്. എന്നാലും പരസ്പ്പരം മുഖത്ത് നോക്കാൻ തന്നെ പേടിയുള്ള സമയം ആയിരുന്നു അത്. ഞാൻ പോകുമ്പോൾ ആ പയ്യൻ എന്റെ എതിരെ ഒക്കെ വരുമായിരുന്നു. പള്ളിയിലെ കോറസിലോക്കെ ഞാൻ പാട്ട് പാടുമായിരുന്നു. ആ പയ്യൻ അതൊക്കെ റെക്കോർഡ് ചെയ്ത് കേൾക്കുമായിരുന്നു. ഞാൻ പോകുമ്പോൾ ഞാൻ പാടിയ പാട്ടൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വീട്ടിൽ പ്ലേ ചെയ്ത് എന്നെ കേൾപ്പിക്കുമായിരുന്നു. എന്നാൽ പഠനത്തിന്റെ ആവശ്യത്തിനായി പാലായിൽ നിന്ന് പോയ ആ പയ്യനെ ഞാൻ പിന്നീട് കണ്ടിട്ടില്ല എന്നും താരം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top