Movlog

Health

ഈ രീതിയിൽ ഒരിക്കലും പല്ല് തേക്കരുത്- പല്ലുതേക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

നമ്മുടെ ദൈനംദിന ജീവിതം ആരംഭിക്കുന്നത് തന്നെ ഉറക്കം എഴുന്നേറ്റ് പല്ലുതേക്കുന്നതിലൂടെയാണ്. ചിലർ നിമിഷങ്ങൾക്കുള്ളിൽ തന്നെ പല്ലു തേച്ചു കഴിയും എന്നാൽ ചിലരാണെങ്കിൽ വീണ്ടും വീണ്ടും ഉരച്ച് പല്ലിനു തേയ്മാനം സംഭവിക്കുന്നതു വരെ തേച്ചു കൊണ്ടേയിരിക്കും. പല്ലുതേക്കുന്ന രീതികൊണ്ട് പല്ലിനു ദോഷം വരുമെന്ന് പലർക്കും അറിയാത്ത ഒരു കാര്യമാണ്. പ്രായമാകുമ്പോൾ മോണ താഴുന്നതും ഉയരുന്നതും, മോണയിൽ നിന്നും രക്തം വരുന്നതും, പ്രായമാകുമ്പോൾ പല്ല് പോകുന്നതിനും എല്ലാം പ്രധാനം കാരണം ശരിയായ രീതിയിൽ ബ്രഷ് ചെയ്യാത്തതാണ്.

ചെറുപ്പം മുതലേ ശരിയായ രീതിയിൽ ബ്രഷ് ചെയ്യുകയാണെങ്കിൽ പല്ലിനോടനുബന്ധിച്ച ഒരുപാട് അസുഖങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ സാധിക്കും. ഇന്നത്തെ വിപണിയിൽ മൂന്നുതരം ബ്രഷുകൾ ആണ് ലഭിക്കുക- സോഫ്റ്റ്, മീഡിയം, ഹാർഡ്. കഴിവതും സോഫ്റ്റ് അല്ലെങ്കിൽ മീഡിയം ബ്രഷുകൾ ഉപയോഗിക്കുക. പലരും ഒന്നും ശ്രദ്ധിക്കാതെയാണ് ബ്രഷ് തിരഞ്ഞെടുക്കുന്നത്. പല്ലു തേക്കുന്നത് പല്ലു വെളുക്കാൻ വേണ്ടി മാത്രമല്ല അതിനിടയിലും മോണയിലും ഉള്ള കേടുകൾ അകറ്റാൻ കൂടിയാണ്.

പല്ലു കൂടുതലായി ഉരക്കുന്നതിലൂടെ പല്ലിന്റെ മോണ കയറിപ്പോവുകയും തേയ്മാനം സംഭവിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. വരപോലെ പല്ലു തേക്കുന്നത് തെറ്റായ രീതിയാണ്. മറിച്ച് വൃത്താകൃതിയിൽ ബ്രഷ് ചലിപ്പിക്കുമ്പോൾ മോണയ്ക്കും പല്ലിനും ഇടയിലെ കേടുകൾ പുറത്തേക്കു വരും. ഇതിനുശേഷം താഴെക്കായി ബ്രഷുകൾ ചലിപ്പിക്കുക. ഇത്തരം ബ്രഷിങ് രീതികൾ ചെറുപ്പം മുതലേ സ്വീകരിക്കുന്നതിലൂടെ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top