Movlog

Movie Express

ഇത്രയും രോഷാകുലനായി ലാലേട്ടനെ ഇതുവരെ കണ്ടിട്ടില്ല ! പൊട്ടിത്തെറിച്ച് ലാലേട്ടൻ വീഡിയോ

കട്ടക്കലിപ്പിൽ ലാലേട്ടൻ എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 3യുടെ പ്രോമോ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. തീ പാറുന്ന എപ്പിസോഡായിരിക്കും ഇന്നത്തേത് എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. രോഷാകുലനായി വേദിയിലേക്ക് കടന്നു വന്ന ലാലേട്ടൻ മത്സരാർത്ഥികൾ ആയ ഫിറോസ്, സജ്‌ന, മിഷേൽ എന്നിവരോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിങ്ങൾ എന്തായാലും ശിക്ഷിക്കപ്പെടും എന്ന മുന്നറിയിപ്പും ലാലേട്ടൻ നൽകുന്നു. ഇവർ മൂന്ന് പേരും കഴിഞ്ഞയാഴ്ച വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് കടന്നു വന്നവരാണ്. ഫിറോസും ഭാര്യ സജ്നയെയും ഒരു മത്സരാർത്ഥി ആയിട്ടാണ് പരിഗണിക്കുക എന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ടു മത്സരാർത്ഥികളെയും ബിഗ് ബോസ് ഹൗസിലേക്ക് കടത്തുന്നതിന് മുമ്പ് ഇവരോട് ഒരു കാര്യം കൃത്യമായി വ്യക്തമാക്കിയിരുന്നു. ഇതിനു മുമ്പ് ബിഗ് ബോസ് ഹൗസിൽ ഉണ്ടായ വിഷയങ്ങളെ കുറിച്ച് മത്സരാർത്ഥികളുമായി ഒരു കാരണവശാലും ചർച്ച ചെയ്യാൻ പാടില്ല എന്നായിരുന്നു അത്. എന്നാൽ കഴിഞ്ഞ ആഴ്ച്ച സംഭവിച്ചത് മറിച്ചായിരുന്നു. ഡിംപിളിന്റെ വിഷയം ആണ് ലാലേട്ടനെ രോഷാകുലനാക്കിയതെന്ന് പ്രോമോ വീഡിയോയിലൂടെ വ്യക്തമായിട്ടുണ്ട്. ഡിംപിളിന്റെ വിഷയം കൂടാതെ ഫിറോസിന്റെ ഭാര്യ സജ്നയുടെ ആത്മഹത്യ ശ്രമത്തെ കുറിച്ചുള്ള ചർച്ചകളും ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ലാലേട്ടന്റെ കോപത്തിന്റെ കാരണം അറിയാൻ ഉള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകർ.

പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ ആദ്യത്തെ രണ്ടു സീസണുകളും മികച്ച വിജയമായിരുന്നു. ഫെബ്രുവരി 14 നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചത്. വാശിയേറിയ മത്സരമാണ് ഇക്കുറി ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. ഒന്നിനൊന്ന് മികച്ച മത്സരാത്ഥികൾ ആണ് ഇത്തവണ ബിഗ് ബോസ് ഹൗസിൽ. ഈ മത്സരാർത്ഥികൾക്ക് ഇടയിലേക്കായിരുന്നു കഴിഞ്ഞയാഴ്ച വൈൽഡ് കാർഡ് എൻട്രിയിലൂടെ ഫിറോസ്, സജ്‌ന, മിഷേൽ എന്നിവർ കടന്നു വന്നത്. ഇവരുടെ വരവോടെ ബിഗ് ബോസ് ഹൗസിലെ താളം തെറ്റുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top