Movlog

Movie Express

വേർപാടിന്റെ പതിനൊന്നാം വാർഷികത്തിൽ കൊച്ചിൻ ഹനീഫയെ ഓർമിച്ച് സിനിമാലോകം – കുഞ്ഞുമക്കളും വിശേഷങ്ങളും ഇങ്ങനെ

മിമിക്രിയിൽ നിന്നും സിനിമയിലേക്ക് കടന്നു വന്നു മലയാളികളുടെ മനം കവർന്ന താരമാണ് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ. ജയറാം, സിദ്ധിഖ്, ലാൽ, കലാഭവൻ മണി, സൈനുദ്ധീൻ എന്നിവർക്കൊപ്പം കൊച്ചിൻ കലാഭവനിൽ സജീവമായിരുന്ന കൊച്ചിൻ ഹനീഫ 1972 ൽ “അഴിമുഖം” എന്ന സിനിമയിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്. മുന്നൂറോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ വിറപ്പിച്ച് ആരംഭിച്ച് പിന്നീട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചത്. 58 മത്തെ വയസിൽ കരൾ രോഗത്തെ തുടർന്നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. മലയാള സിനിമയിൽ ഒരിക്കലും നികത്താൻ ആവാത്ത ഒരു നഷ്ടമാണ് കൊച്ചിൻ ഹനീഫയുടെ വിയോഗം.

അഭിനയത്തിന് പുറമെ തിരക്കഥാകൃത്തും സംവിധായകനും ആയിരുന്നു കൊച്ചിൻ ഹനീഫ. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്‌ത്‌ മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയെത്തിയ “വാത്സല്യം” എന്ന സിനിമ ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. കോമഡി വേഷങ്ങളും വില്ലൻ വേഷങ്ങളും അനായാസമായി കൈകാര്യം ചെയ്യുന്ന താരം ഒരുപാട് വേഷങ്ങൾ ബാക്കി വെച്ചാണ് ഈ ലോകത്തോട് വിട പറഞ്ഞത്. 2010 ഫെബ്രുവരി മാസം ആയിരുന്നു പ്രിയ താരം നമ്മളെ വിട്ടു പിരിഞ്ഞത്. കൊച്ചിൻ ഹനീഫ അന്തരിച്ച് പതിനൊന്ന് വർഷങ്ങൾ പിന്നിടുമ്പോൾ പല താരങ്ങളും അദ്ദേഹത്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചിരുന്നു. അദ്ദേഹം സിനിമയിൽ സജീവമായിരുന്ന കാലത്തു ഒരുപാട് താരങ്ങൾ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമായിരുന്നു എങ്കിലും അദ്ദേഹം വിട പറഞ്ഞതിന് ശേഷം ആ കുടുംബത്തെ എല്ലാവരും മറന്നു. പ്രിയ നടൻ ദിലീപ് മാത്രമാണ് അന്നും ഇന്നും ഒപ്പം ഉണ്ടായിരുന്നത് എന്ന് ഹനീഫയുടെ ഭാര്യ ഫസീല ഇതിനു മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

കൊച്ചിൻ ഹനീഫ മരണപ്പെടുമ്പോൾ മക്കളായ സഫയും മർവയും വളരെ ചെറിയ കുട്ടികളായിരുന്നു. ഇപ്പോൾ അവർ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ടു മിടുക്കി കുട്ടികൾ ആയി വളർന്നു. അന്നും ഇന്നും ഒരു താങ്ങായി ദിലീപ് ഇവർക്കൊപ്പം ഉണ്ട് എന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറയുന്നു. ദിലീപും കൊച്ചിൻ ഹനീഫയും ഒത്തുചേർന്ന സിനിമകളിൽ ചിരിയുടെ പൊടിപൂരമായിരുന്നു. മുപ്പതോളം സിനിമകൾ ആണ് ഇവരുടെ കൂട്ടുകെട്ടിൽ മലയാള സിനിമയിൽ പിറന്നത്. തിളക്കത്തിലെ ഗുണ്ട ഭാസ്കരൻ, പഞ്ചാബി ഹൗസിലെ ഗംഗാധരൻ, മീശമാധവനിലെ ത്രിവിക്രമൻ, സി ഐ ഡി മൂസയിലെ വിക്രമൻ ഒക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top