Movlog

Movie Express

പ്രിയ നടി ജ്യോതിർമയിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ.

ലാൽ ജോസ് സംവിധാനം ചെയ്ത “മീശമാധവൻ” എന്ന സിനിമയിലൂടെ ദിലീപിന്റെ നായിക ആയി ശ്രദ്ധേയമായ താരമാണ് ജ്യോതിർമയി. ഈ സിനിമയിലെ “ചിങ്ങമാസം വന്നു ചേർന്നാൽ” എന്ന സൂപ്പർഹിറ്റ് ഗാനത്തിൽ ചുവട് വെച്ച് നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ദിലീപിന്റെ തന്നെ “ഇഷ്ടം ” എന്ന സിനിമയിലെ ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്ന ജ്യോതിർമയി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, എന്നീ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി ജ്യോതിർമയി.

ജ്യോതിർമയിയുടെ ബാല്യകാല സുഹൃത്ത് ആയിരുന്നു നിഷാന്ത് ഹരികുമാർ. ആ സൗഹൃദം പിന്നീട് പ്രണയം ആവുകയും ആ പ്രണയം 2004 ൽ വിവാഹത്തിൽ എത്തുകയും ചെയ്തു. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായിരുന്ന താരം വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ആറു വർഷങ്ങൾക്ക് ശേഷം വിവാഹമോചിതയായി. പിന്നീട് 2015 ൽ ആണ് “ബിഗ് ബി ” സംവിധായകൻ അമൽ നീരദിനെ താരം വിവാഹം കഴിക്കുന്നത്. രണ്ടാം വിവാഹത്തോടെ സിനിമയിൽ നിന്ന് മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ നിന്ന് പോലും അകന്നു കഴിയുകയായിരുന്നു ജ്യോതിർമയി. വിരളമായിട്ട് ആയിരുന്നു ജ്യോതിർമയിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നത്. ഇടയ്ക്ക് മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

അമൽ നീരദ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം “സാഗർ ഏലിയാസ് ജാക്കി”യിൽ ജ്യോതിർമയി അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ ഇവരുടെ സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അമൽ നീരദിന്റെ ആദ്യ വിവാഹമായിരുന്നു ഇത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത രജിസ്റ്റർ ഓഫീസിൽ വെച്ചുള്ള ചെറിയ വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്. ജ്യോതിർമയിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം “ഭീഷ്മ”യുടെ ലൊക്കേഷനിൽ നസ്രിയയ്‌ക്കൊപ്പം ഉള്ള ജ്യോതിർമയിയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തലമുടി മുഴുവനും നരച്ച് ക്രോപ് ചെയ്ത താരത്തിനെ കണ്ടിട്ട് മനസിലാവുന്നില്ല എന്നാണു ആരാധകർ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top