ലാൽ ജോസ് സംവിധാനം ചെയ്ത ” മുല്ല ” എന്ന സിനിമയിലൂടെ ദിലീപിന്റെ നായിക ആയി മലയാള സിനിമയിലെത്തിയ താരം ആണ് മീര നന്ദൻ. അഭിനയത്തിലേക്ക് എത്തുന്നതിനു മുമ്പ് റിയാലിറ്റി ഷോ അവതാരിക ആയി തിളങ്ങിയ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരിക ആയിരുന്നു മീര.
ഈ ഷോയിൽ വിധികർത്താവ് ആയെത്തിയ ലാൽ ജോസ് തന്റെ സിനിമയിൽ മീരയെ നായിക ആക്കുകയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീര ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല.പ്രേക്ഷകരുടെ പ്രിയ താരം ഇപ്പോൾ ദുബായിൽ തിരക്കേറിയ റേഡിയോ ജോക്കി ആയി പ്രവർത്തിക്കുകയാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും മോഡലിംഗിൽ സജീവമാണ് മീര. മീരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ ദുബായ് ജീവിതവും വിശേഷങ്ങളെല്ലാം ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യത ആണ് ലഭിക്കാറുള്ളത്. താരം പങ്കു വെക്കുന്ന ഗ്ലാമറസ് ചിത്രങ്ങൾക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്.
ഇപ്പോൾ ഇതാ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുമൊത്തുള്ള പ്രിയ താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഉണ്ണിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് ദുബായ് ഫോട്ടോഷൂട്ടിനിടെ മീരയ്ക്കൊപ്പം എടുത്ത ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. ഒരു ഫോട്ടോഷൂട്ടിനു മീരയെ ഒരുക്കുന്നതിന് മുമ്പെടുത്ത ചിത്രമാണ് എന്ന് ഉണ്ണി ചിത്രങ്ങൾക്കൊപ്പം കുറച്ചിട്ടുണ്ട്.
ഫോട്ടോഷൂട്ടിനിടയിൽ ഉള്ള ഒരു വീഡിയോയും ഉണ്ണി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി പങ്കു വെച്ചിട്ടുണ്ട്. നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകൾക്ക് ദിലീപിന്റെ മകൾ മീനാക്ഷിയെയും കാവ്യാ മാധവനെയും ഒരുക്കിയത് ഉണ്ണി ആയിരുന്നു. ഇവർക്കൊപ്പമുള്ള ഉണ്ണിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
2011ൽ “ജയ് ബോലോ തെലങ്കാന” എന്ന ചിത്രത്തിലൂടെ തെലുങ്കിലുംലേക്കും ചുവട് വെച്ച താരം നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. “സീനിയേഴ്സ്” എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം താരം ചെയ്യുന്നത്. “അപ്പോത്തിക്കിരി”, “കേരളം കഫെ”, “മൈലാഞ്ചി മൊഞ്ചുള്ള വീട്”, “മല്ലുസിംഗ്”, “എൽസമ്മ എന്ന ആൺകുട്ടി”, “സ്വപ്ന സഞ്ചാരി”, “ഒരിടത്തൊരു പോസ്റ്മാൻ” തുടങ്ങി നിരവധി സിനിമകളിൽ തിളങ്ങിയിട്ടുള്ള താരം സിനിമയിൽ സജീമായിരുന്ന കാലത്ത് ആണ് പെട്ടെന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷമാവുന്നത്.
2014ൽ ദുബായിലേക്ക് ചേക്കേറുകയായിരുന്നു മീര നന്ദൻ. ദുബായിൽ റേഡിയോ ജോക്കിയായി പ്രവർത്തിക്കുന്ന മീരാനന്ദൻ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും നിമിഷനേരം കൊണ്ടുതന്നെ വൈറൽ ആവാറുണ്ട്. മലയാള സിനിമകളിൽ നാടൻ വേഷങ്ങളിലെത്തിയ താരം ഗംഭീര മേക്കോവർ ചെയ്ത് ഫോട്ടോഷൂട്ട് നടത്താറുണ്ട്. പല ചിത്രങ്ങൾക്കും വിമർശനം നേരിടാറുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെ മുന്നോട്ട് പോവുകയാണ് താരം.
അടുത്തിടെ അവധി ആഘോഷിക്കുവാൻ ആയി യാത്ര പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു താരം. നിരവധി ആരാധകരുള്ള ദുബായിലെ തിരക്കേറിയ റേഡിയോ ജോക്കി ആണ് മീര നന്ദൻ. എങ്കിലും റേഡിയോ ജോലിക്കൊപ്പം തന്നെ നിരവധി ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് മഞ്ഞനിറത്തിലുള്ള ലഹങ്ക അണിഞ്ഞുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. കടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
ചിത്രത്തിൽ അതീവ സുന്ദരി ആയിട്ടാണ് മീര നന്ദൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി രംഗത്തെത്തിയത്. സിനിമയിലേക്ക് ഉള്ള തിരിച്ചുവരവാണോ ഈ ഫോട്ടോഷൂട്ട് സൂചിപ്പിക്കുന്നത് എന്ന സംശയങ്ങളും ആരാധകർ ഉന്നയിക്കുന്നുണ്ട്. 2017 ൽ “ഗോൾഡ് കോയിൻസ്” എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. അഭിനയത്തിന് പുറമെ മികച്ച ഒരു ഗായിക കൂടിയാണ് മീര നന്ദൻ. നിരവധി ആൽബങ്ങളിലും മ്യൂസിക്കൽ വീഡിയോകളിലും മീര പാടിയിട്ടുണ്ട്.