Movlog

Movie Express

ബിഗ് ബോസ് സീസൺ 3ലെ താരങ്ങളുടെ പ്രതിഫലങ്ങൾ

ബിഗ് ബോസ് മൂന്നാം സീസൺ വിജയകരമായി മുന്നേറുകയാണ് ഇപ്പോൾ. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങൾ ഇത്തവണ മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 വരുന്നുണ്ട് എന്ന് പ്രഖ്യാപിച്ചപ്പോൾ മുതൽ ഉയർന്ന പേരുകൾ ആയിരുന്നു നോബി, ഭാഗ്യലക്ഷ്മി, ഫിറോസ്, റംസാൻ എന്നിവരുടേത്. ഇവർ നാല് പേരും ബിഗ് ബോസ് ഹൗസിൽ എത്തുകയും ചെയ്തു. ഇപ്പോൾ ഇതാ ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രതിഫലം എത്രയാണെന്ന് ഉള്ള ചർച്ചകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വിഷയമാവുന്നത്.

പതിനാല് മത്സരാർത്ഥികൾ ആണ് ബിഗ് ബോസ് സീസൺ 3 യിൽ പങ്കെടുക്കുന്നത്. നോബി, ഫിറോസ്, ഡിംപിൾ ബാൽ, ലക്ഷ്മി, മണിക്കുട്ടൻ, ഭാഗ്യലക്ഷ്മി, സൂര്യ മേനോൻ, സായി വിഷ്ണു, ഋതു മന്ത്ര, സന്ധ്യ, അനൂപ് കൃഷ്ണൻ, റംസാൻ, ഭാനു, എന്നിങ്ങനെ വിവിധ മേഖലയിൽ ഉള്ള പ്രശസ്തർ ആണ് ഒരു വീടിനുളിൽ കഴിയുന്നത്. ആദ്യ എപ്പിസോഡ് മുതൽ എല്ലാ മത്സരാർത്ഥികളും വാശിയേറിയ മത്സരം ആണ് കാഴ്ച വെക്കുന്നത്. ഇത് വരെയുള്ള പ്രകടനങ്ങൾ കണ്ടു ആരാണ് മികച്ചതെന്ന് കണ്ടെത്താൻ ഉള്ള ആശങ്കയിലാണ് പ്രേക്ഷകർ. ഇനിയുള്ള ദിവസങ്ങളിൽ ചിലർ പുറത്തേക്കും ചിലർ വൈൽഡ് കാർഡ് എൻട്രിയിലൂടെ അകത്തേക്കും വന്നേക്കാം.

വൈൽഡ് കാർഡ് എൻട്രിയിലൂടെ തീപ്പൊരി മത്സരാർത്ഥികൾ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ബിഗ് ബോസ് സീസൺ 3 ൽ കൂടുതൽ പ്രതിഫലം ആർക്കാണ് എന്ന ചർച്ചകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് മണിക്കുട്ടന് ആണ്. ജനപ്രീതിയുടെ കാര്യത്തിലും നടൻ മണിക്കുട്ടൻ തന്നെയാണ് ഒന്നാമത്. റിപ്പോർട്ടുകൾ പ്രകാരം ആഴ്ചയിൽ അമ്പതിനായിരം രൂപയാണ് മണിക്കുട്ടന് പ്രതിഫലം ലഭിക്കുന്നത്. രണ്ടാം സ്ഥാനം നോബിക്ക് ആണെന്നും ആഴ്ചയിൽ നാൽപ്പതിനായിരം രൂപ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നോബിക്ക് പുറമെ നടൻ അനൂപ് കൃഷ്ണനും, ഭാഗ്യലക്ഷ്മിക്കും ഈ തുക പ്രതിഫലമായി ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ബാക്കി താരങ്ങൾക്ക് മുപ്പതിനായിരം രൂപ ആണെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ലഭിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top