Movlog

Uncategorized

ഭർതൃവീട്ടിൽ നിന്ന് കാണാതായ യുവതിയെ കണ്ടു കിട്ടി ഒടുവിൽ ഭർത്താവിനോട് പറഞ്ഞത് കേട്ടോ ; ആർക്കും സംഭവിക്കരുത് ഇത് പോലെ

ഭർതൃവീട്ടിൽ നിന്ന് കാണാതായ യുവതി- ഒടുവിൽ
നാദാപുരം വളയം കുറുവന്തേരിയിൽ ഭർതൃവീട്ടിൽ നിന്ന് കാണാതായ യുവതി തിരിച്ചെത്തി. കൊല്ലം സ്വദേശി ആയ 21കാരിയാണ് രണ്ടു ദിവസം മുമ്പ് ഭർതൃവീട്ടിൽ നിന്ന് ഒളിച്ചോടിയത്. യുവതിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വീട്ടുകാർ പരാതി നൽകി കാത്തിരിക്കുന്നതിനിടയിൽ ആണ് ഞായറാഴ്‌ച യുവതി പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് സ്റ്റേഷനിൽ എത്തി യുവതി പറഞ്ഞ കാര്യം ഞെട്ടലോടെ ആണ് വീട്ടുകാർ ഏറ്റെടുത്തത്.

തിരിച്ചെത്തിയ യുവതി ഭർത്താവിനെ വേണ്ട എന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാൻ ആണ് ആഗ്രഹം എന്നും യുവതി പോലീസിന് മുമ്പാകെ മൊഴി നൽകി. കൊല്ലത്ത് നിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശിയുടെ ബന്ധുവിനും ഒപ്പം ആണ് യുവതി വളയം പോലീസ് സ്റ്റേഷനിൽ ഹാജർ ആയി ഇക്കാര്യങ്ങൾ അറിയിച്ചത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. മൂന്നര വർഷം മുമ്പായിരുന്നു വിവാഹം.വിദേശത്തുള്ള ബന്ധുക്കൾ വഴി ആയിരുന്നു വിവാഹം ഉറപ്പിച്ചത്.

ചൊവ്വാഴ്ച രാത്രി ഭർത്താവിന്റെ വീട്ടിൽ ഉറങ്ങാൻ കിടന്ന യുവതിയെ ബുധനാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. താലിയുൾപ്പെടെ ഭർതൃവീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ കിടപ്പുമുറിയിൽ അഴിച്ചു വെച്ചാണ് യുവതി പോയത്. രണ്ടു ജോഡി വസ്ത്രങ്ങളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഒപ്പം കൊണ്ട് പോയിരുന്നു. യുവതിയെ വളയം കമ്മ്യൂണിറ്റി ഹെൽത് സെന്ററിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ഇരുപത്തിയൊന്നുകാരി ശാരിയാണ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ഹാജർ ആയി കൊട്ടിയം സ്വദേശി അനൂപിനൊപ്പം കഴിയാൻ ആണ് ആഗ്രഹം എന്ന് പോലീസിന് മുമ്പാകെ മൊഴി നൽകിയത്. കുറുവന്തേരി കയ്യൻകാട്ട് ലിജിത്തിന്റെ ഭാര്യ ആണ് ശാരി. ഭർത്താവിനെ വേണ്ടെന്ന് പറഞ്ഞ ശാരിയുമായി ഭർത്താവിന്റെ ബന്ധുക്കൾ അല്പം വാക്കേറ്റം നടത്തിയെങ്കിലും പിന്നീട് പോലീസ് ഇടപെട്ട് എല്ലാം ശാന്തമാക്കി.

പോകുന്നതിന് മുമ്പ് സഹോദരന്റെ വാട്സപ്പിലേക്ക് “തന്നെ അന്വേഷിക്കേണ്ട” എന്ന് മെസേജ് അയച്ചിരുന്നു ശാരി. പിന്നീട് ശാരിയുടെ ഫോൺ ഓഫ് ആയിരുന്നു. ശാരിയുടെ ഭർതൃവീട്ടുകാർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് സൈബർ പോലീസിന്റെ സഹായത്തോടെ ആയിരുന്നു ശാരിയെ കണ്ടെത്തിയത്. യുവതിയുടെ ഫോണിലെ കോളുകൾ പരിശോധിച്ചതിനെ തുടർന്നാണ് വൈകിട്ടോടെ പോലീസിന് യുവതിയുമായി ബന്ധപ്പെടാൻ കഴിഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-15269").on("click", function(){ $(".com-click-id-15269").show(); $(".disqus-thread-15269").show(); $(".com-but-15269").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });