Movlog

Faith

വിവാഹ പന്തലൊരുങ്ങിയ വീട്ടിലേക്ക് എത്തിയത് യുവ മിഥുനങ്ങളുടെ ജീവൻ അറ്റ ശരീരം ! കണ്ണീർ കടലായി നാടും വീടും

ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഒന്നടങ്കം നടുക്കി ഇരിക്കുകയാണ്. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പുറം സ്വദേശി മുനൈഫ്, ഭാര്യ മുംബൈ സ്വദേശി ഷുഹൈബ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൊടുങ്ങല്ലൂർ- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന അലീന ബസ്സും ആയിട്ടാണ് ഇവരുടെ ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്കും ബസ്സും ചാവക്കാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു.

അപകട സമയത്ത് ചെറിയ ചാറ്റൽ മഴ പെയ്തിരുന്നു. വേഗത കുറച്ച് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. മറ്റൊരു വാഹനം ബൈക്കിൽ ഉരസിയതോടെയാണ് രണ്ടു ജീവനുകൾ എടുത്ത അപകടം സംഭവിച്ചത്. ബസ്സിന്റെ അടിയിലേക്ക് തെറിച്ചു വീണ ദമ്പതികളുടെ ശരീരത്തിലൂടെ ചക്രങ്ങൾ കയറുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഏങ്ങണ്ടിയൂർ സനാതന ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നാലു വർഷം മുമ്പാണ് മുനൈഫിന്റെ പിതാവിന്റെ ബന്ധു കൂടി ആണ് ഷുഹൈബയുമായുള്ള വിവാഹം നടന്നത്. ഗൾഫിലായിരുന്ന മുനൈഫ് സഹോദരി ഷഫാനയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ എത്തിയതായിരുന്നു. ഗൾഫിലുള്ള മുനൈഫിന്റെ സഹോദരൻ അജ്മൽ ഞായറാഴ്ച വീട്ടിലെത്താൻ ഇരിക്കവെയാണ് ഈ ദുഃഖവാർത്ത ഇവരുടെ കുടുംബത്തെ തേടിയെത്തിയത്.

കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി, ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ ഷുഹൈബ (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഉച്ചതിരിഞ്ഞ് 4.20ന് ചേറ്റുവ ഗവൺമെന്റ് യുപി സ്കൂളിന് സമീപത്തായിരുന്നു അപകടം. സഹോദരിയുടെ വിവാഹാവശ്യാർത്ഥം എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് മുനൈഫിനെ തേടി ക്രൂരമായ ഈ വിധി എത്തുന്നത്. ഒരാഴ്ച മുമ്പായിരുന്നു മുംബൈയിൽ നിന്ന് ശുഹൈബ നാട്ടിലെത്തിയത്.

അപകടം നടന്ന ഉടൻ തന്നെ ആംബുലൻസിൽ തൃശ്ശൂർ അശ്വനി ആശുപത്രിയിലേക്ക് ഇവരെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബുദാബിയിൽ ആയിരുന്ന മുനയിഫ് തിങ്കളാഴ്ച നടക്കുന്ന സഹോദരി ഷഫാനയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. എന്നാൽ വിവാഹ ആഘോഷങ്ങളുടെ ബഹളങ്ങൾ ഉയരേണ്ട വീട്ടിൽ ഇന്ന് പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ കൂട്ടനിലവിളികൾ ആണ് വരുന്നത്.

അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ട്രാഫിക് നിയമ ലംഘനങ്ങൾ എന്നിവ റോഡ് അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നു. പലപ്പോഴും നമ്മുടെ പിഴവ് കൊണ്ട് മാത്രമല്ല റോഡിൽ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളുടെ പിഴവ് കാരണവും അപകടങ്ങൾ ഉണ്ടായേക്കും. ഓരോ ജീവനും വിലപ്പെട്ടതാണ്. അതിനാൽ അതീവ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കുക. മത്സരബുദ്ധി കാണിക്കേണ്ട ഇടം ആക്കി മാറ്റരുത് റോഡുകൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top