Movlog

India

വിവാഹ രാത്രിയിൽ വധു വരനോട് ചെയ്ത പ്രവർത്തി ആരെയും അമ്പരപ്പിക്കും

സന്തോഷകരമായ ദാമ്പത്യ ജീവിതം എന്നത് എല്ലാവരും സ്വപ്നം കാണുന്ന ഒന്ന് തന്നെയാണ്. ഈ സ്വപ്നം യാഥാർഥ്യമാക്കാൻ ആണ് രണ്ടുപേർ വിവാഹ ബന്ധത്തിലേക്ക് കടക്കുന്നതും. വിവാഹത്തിന്റെ ആദ്യരാത്രിയിൽ തന്നെ പലർക്കും പ്രതീക്ഷിച്ച ജീവിതം അല്ല മുൻപോട്ട് ഉള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ആ സ്വപ്നങ്ങൾ ഒക്കെ തകർത്തത് ഒരു വധു വിവാഹരാത്രിയിൽ തന്നെ രക്ഷപ്പെടുകയാണ് എങ്കിൽ എന്തായിരിക്കും തോന്നുക. അത്തരത്തിൽ ഉത്തർപ്രദേശിൽ ഒരു സംഭവം നടന്നിരിക്കുകയാണ്. യുവാവ് വിവാഹം കഴിച്ച് വധുവിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും സന്തോഷകരമായ ജീവിതം എന്നത് സ്വപ്നം മാത്രമായി പോയി. അത് യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ല. വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും ആയി നവവധു ഒറ്റ രാത്രി കൊണ്ട് തന്നെ ഒളിച്ചോടിപ്പോയി.

അർദ്ധരാത്രിയിൽ ആയിരുന്നു വധു വീട്ടിൽ നിന്ന് പോയത്. അതിനു ശേഷം പുറത്തുവന്ന സത്യമായിരുന്നു യുവാവിന്റെ ജീവിതത്തെ തന്നെ വല്ലാതെ വേദനിപ്പിക്കുന്നത്. വിവാഹം നടത്താനായി യുവാവ് 80,000 രൂപയും ചിലവഴിച്ചിട്ടുണ്ടായിരുന്നു. അമ്പലത്തിൽ വച്ച് വിവാഹം നടത്തി ഭർത്താവായ വ്യക്തിക്കൊപ്പം വീട്ടിലെത്തിയ വധുവിന് ഈ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. ഒരു രാത്രി പോലും ആ വീട്ടിൽ താമസിക്കാൻ അവർ തയ്യാറായില്ല. രാത്രിയിൽ തന്നെ വീട്ടിൽ നിന്ന് പണവുമായി അവർ ഇറങ്ങി. ഒപ്പം ആഭരണങ്ങളും കൊണ്ടുപോയി. അർദ്ധരാത്രിയിൽ നടന്നു പോയതാവട്ടെ അഞ്ച് കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിലാണ് എത്തിയതെന്നും അറിയുന്നുണ്ട്. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിലാണ് ഇത് മനസ്സിലാക്കാൻ സാധിച്ചത്.

സംശയാസ്പദമായി കണ്ട പെൺകുട്ടിയെ ഗ്രാമവാസികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തിയ വിവരമറിഞ്ഞപ്പോൾ ഭർത്താവ് പോലീസ് സ്റ്റേഷനിലേക്ക് എത്തുകയും ചെയ്തു. അവിടെ എത്തിയ ഭർത്താവിനൊപ്പം പോകാൻ ഇവർ വിസമ്മതിക്കുകയായിരുന്നു ചെയ്തത്. ഭർത്താവിന് അങ്ങനെ അവിടെ നിന്ന് മടങ്ങേണ്ടി വന്നു. വിവാഹമെന്നത് രണ്ടു വ്യക്തികളുടെ ഇഷ്ടത്തിന് നടക്കേണ്ട കാര്യം ആണ്. അതുകൊണ്ട് തന്നെ വളരെയധികം ചിന്തിച്ചും ആലോചിച്ചും മാത്രമാണ് ഈ കാര്യം നടക്കേണ്ടത്.

ഒരു വിവാഹം നടക്കുന്ന സമയത്ത് ആദ്യം തന്നെ ചോദിക്കേണ്ടത് പെൺകുട്ടിയുടെ സമ്മതം ആണ്. പെൺകുട്ടിയുടെ സമ്മതമില്ലാതെ വിവാഹത്തിലേക്ക് പോകുന്നത് ഒരിക്കലും മികച്ച തീരുമാനം അല്ല. പെൺകുട്ടികളുടെ സമ്മതമില്ലാതെ നടക്കുന്ന വിവാഹങ്ങൾക്ക് ആണ് പലപ്പോഴും ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും കണ്ടു വരുന്നത്. പ്രായമായ പെൺകുട്ടികളുടെ വിവാഹം നടത്തുമ്പോൾ പലരും ചോദിക്കാറില്ല എന്നതാണ് സത്യം. പെൺകുട്ടിയുടെ പോലും സമ്മതമില്ലാതെ എത്രയും വേഗം അത് നടത്തുവാൻ ആണ് കൂടുതൽ ആളുകളും തീരുമാനിക്കാറുള്ളത് ഒരിക്കലും അത് ഒരു മികച്ച തീരുമാനമല്ല എന്ന് എല്ലാവരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top