കോമഡി പരിപാടികളിലൂടെ സുപരിചിതയായ താരമാണ് സുബി സുരേഷ്. നിരവധി ആരാധകരാണ് സുബിക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്.. സിനിമാല എന്ന പരിപാടിയിലൂടെയാണ് സുബിയെ കൂടുതലായും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. തസ്നിഖാൻ, സുബി എന്നിവരൊക്കെ ആയിരുന്നു അക്കാലത്തു സിനിമാലയുടെ പ്രധാന താരങ്ങൾ. പിന്നീട് സുബി അവതാരകയായും തന്റെ കഴിവ് തെളിയിച്ചിരുന്നു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടിയിൽ മികച്ച ഒരു അവതാരകയാണ് താൻ എന്ന് തെളിയിച്ച് തരികയായിരുന്നു.
സിനിമയിലും സീരിയലിലും എല്ലാം തന്റെ കഴിവു തെളിയിക്കുവാൻ സാധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് താരം. അടുത്ത സമയത്ത് താരം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിരുന്നു. ഭക്ഷണം കഴിക്കാൻ വലിയ മടിയുള്ള കൂട്ടത്തിലാണ് എന്നും ഷൂട്ടിങ്ങും മറ്റും ഉള്ള സമയത്ത് ഭക്ഷണം കഴിക്കാറില്ലന്നും അതുകൊണ്ടുതന്നെ തനിക്ക് വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത് എന്നുമായിരുന്നു സുബി പറഞ്ഞത്. ഗ്യാസ്ട്രോപ്രോബ്ലം ഉണ്ടാവുകയായിരുന്നു എന്നും പിന്നീടത് തനിക്ക് വലിയ പ്രശ്നം ആയി മാറിയെന്നും സുബി പറഞ്ഞിരുന്നു. ഷൂട്ടിംഗ് ഉള്ള ദിവസം ഭക്ഷണം കഴിക്കാൻ തനിക്ക് മടി ആണെന്നാണ് സുബി അന്ന് പറഞ്ഞിരുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ സുബി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളെ കുറിച്ചും സുബി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് പുതിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങൾ പങ്കുവെച്ച് സുബി പറഞ്ഞിരിക്കുന്നത് ഞാൻ ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു എന്നതാണ്. ഈ ചിത്രങ്ങളിൽ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ സുബി സുരേഷിനെ ആണ് കാണാൻ സാധിച്ചിരിക്കുന്നത്. സുബിയുടെ വിവാഹമാണോന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. സുബിക്ക് ഒപ്പം നിൽക്കുന്ന വ്യക്തിയുടെ പാതിഭാഗം മാത്രമേ ചിത്രത്തിൽ കാണാൻ സാധിക്കുന്നുള്ളൂ.
ആ പ്രേത്യേക ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞിട്ടുമുണ്ട് സുബി. അതോടെ ഈ വാർത്ത സത്യമാണ് എന്നാണ് പ്രേക്ഷകർ കരുതുന്നത്. ഏതെങ്കിലും പരിപാടിക്ക് വേണ്ടിയുള്ള ഒരു മേക്ക് ഓവർ ആണോ ഇതൊന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇടയ്ക്ക് പ്രേക്ഷകരെ പ്രാങ്ക് ചെയ്യിക്കുന്നതിനും മിടുക്കിയാണ് സുബി. അതുകൊണ്ടുതന്നെ ഇതിൽ ഏതാണ് സത്യം എന്ന് അറിയാതെയാണ് പ്രേക്ഷകരും നിൽക്കുന്നത്. ഇനിയും വിവാഹിതയായിട്ടില്ലാത്ത സുബി വിവാഹിതയായി കാണുവാനും സുബിയെ ഇഷ്ടപ്പെടുന്നവർ ഏറെ ആഗ്രഹിക്കുന്നുണ്ട്.
