Movlog

Faith

ടാസ്ക് ജയിച്ചതിന് ശേഷം “കിസ് മൈ ആസ്” എന്ന് ജാസ്മിൻ കാണിച്ചു…ജാസ്മിനോട് ക്ഷമിക്കാനാകില്ലെന്ന് സുചിത്രയോട് ധന്യ…

വാശിയേറിയ മത്സരങ്ങൾ കൊണ്ടും, വാക്ക് തർക്കങ്ങളും ചീത്ത വിളികളുമായി പകുതി ദൂരം സഞ്ചരിച്ചിരിക്കുകയാണ് ബിഗ്ബോസ് സീസൺ 4. ബിഗ് ബോസ് ഹൗസിലെ സജ്ജീകരണങ്ങളും മത്സരാർത്ഥികളിലെ വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധേയമായ സീസണാണ് ഇത്തവണ. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ മത്സരാർത്ഥികൾ ഇതിനു മുമ്പും ബിഗ് ബോസ് ഹൗസിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ ലെസ്ബിയൻ, ഗേ കമ്മ്യൂണിറ്റികളിൽ നിന്നും മത്സരാർത്ഥികൾ ഉണ്ടെന്നത് പ്രശംസനീയമാണ്.

ഇതിനോടകം തന്നെ പല മത്സരാർത്ഥികളും ഫൈനൽ ഫൈവിലേക്കുള്ള ഇടം പിടിച്ചിരിക്കുകയാണ്. ടാസ്കുകൾ മാത്രമല്ല വഴക്കും അടിയും എല്ലാം ബിഗ്ബോസ് വീട്ടിൽ സ്ഥിരം സംഭവം ആയി മാറിയിരിക്കുകയാണ്. പിണക്കം ഉള്ളയിടത്ത് ഇണക്കം ഉണ്ടാകു എന്ന് പറയുന്നതു പോലെ വലിയ തർക്കങ്ങൾക്ക് ഇടയിലും ശക്തമായ സൗഹൃദങ്ങളും ബിഗ് ബോസ് ഹൗസിൽ ഉണ്ട്. ബിഗ് ബോസ് വീട്ടിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ എം മൂസ.

പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ നിന്നും പോരാടി രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്നസ് ട്രെയിനർ എന്ന നിലയിൽ എത്തിയ ജാസ്മിന് ആരാധകരേറെയാണ്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ജാസ്മിൻ ടാസ്കുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. എന്നാൽ ബിഗ്ബോസ് വീട്ടിനുള്ളിൽ ജാസ്മിൻ ഉപയോഗിക്കുന്ന വാക്ക് പ്രയോഗങ്ങളും അടികളും താരത്തെ പലപ്പോഴും പ്രതിസന്ധിയിൽ ആക്കാറുണ്ട്. ജാസ്മിനെ ഇഷ്ടപ്പെടുന്നവർ പോലും വിമർശിക്കുന്ന തരത്തിലുള്ള സംഭാഷണ രീതികളാണ് താരത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാറുള്ളത്.

കഴിഞ്ഞ ദിവസം വീക്കിലി ടാസ്കിന് ശേഷം ഉള്ള ജയിൽ നോമിനേഷന്റെ അവസരമായിരുന്നു ബിഗ് ബോസ് വീട്ടിൽ. ബിഗ് ബോസ് വീട്ടിലെ താരങ്ങൾ എല്ലാം നോമിനേറ്റ് ചെയ്ത മൂന്നു പേരിൽ ജാസ്മിനും ഉണ്ടായിരുന്നു. ജാസ്മിൻ, റോബിൻ, റിയാസ് എന്നിവരായിരുന്നു ജയിൽ നോമിനേഷൻ ചെയ്യപ്പെട്ട മൂന്നു പേർ. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ താരമാണ് റിയാസ്. ജാസ്മിനും ആയി വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന മത്സരാർത്ഥി ആണ് റിയാസ്.

എന്നാൽ വന്നതു മുതൽ റോബിനുമായി കടുത്ത വാക്കു തർക്കങ്ങൾ പതിവാണ്. ഇവർ മൂന്നു പേരും ഉള്ള ശക്തമായ ഒരു മത്സരത്തിൽ മറ്റുള്ളവരെ പരാജയപ്പെടുത്തിക്കൊണ്ട് ജാസ്മിൻ ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ജാസ്മിൻ ജയിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും അതിനുള്ള ടാസ്ക് ചെയ്തു തിരിച്ചു വരുന്നതും ബിഗ്ബോസ് വീട്ടിൽ ഒരു പതിവായി മാറിയിരിക്കുകയാണ്. ഈ ടാസ്കിന് ശേഷം മറ്റു മത്സരാർത്ഥികൾ ആയ ധന്യയും സുചിത്രയും തമ്മിൽ ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ജാസ്മിന്റെ അശ്ലീല വാക്ക് പ്രയോഗങ്ങളെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു സുചിത്ര സംസാരിച്ചത്. ജയിലിലേക്ക് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നത് വീണയെ ആയിരുന്നു എന്നും എന്നാൽ വിനയ് ഇപ്പോൾ കുരുക്ക് ഒതുങ്ങിയത് കൊണ്ട് പറയാതിരുന്നത് ആയിരുന്നെന്നും സുചിത്ര പറഞ്ഞു. അത് സത്യമാണെന്ന് ധന്യയും സമ്മതിച്ചു. റിയാസിന്റെ വരവിൽ തന്നെ അവൻ ജയിലിലേക്ക് പോകുമെന്ന് അറിയാമായിരുന്നു എന്നും ധന്യ പറഞ്ഞു.

വരുമ്പോൾ കുറച്ച് അടങ്ങണം, ഇത് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി കളിച്ചതാണ്. ഇപ്പോൾ എല്ലാം കിട്ടിയല്ലോ എന്നായിരുന്നു ധന്യ റിയാസിനെ കുറിച്ച് സുചിത്രയോട് പറഞ്ഞത്. എന്നാൽ ജാസ്മിനോട് ക്ഷമിക്കാൻ ആവില്ലെന്നും ധന്യ പറഞ്ഞു. അത്രയും വലിയൊരു വഴക്ക് നടക്കുമ്പോൾ തുള്ളിക്കളിച്ചു കൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും അത് മറക്കാൻ കഴിയില്ലെന്നും ധന്യ തന്റെ നിലപാട് അറിയിച്ചു.

എന്നാൽ എന്തൊക്കെ ചെയ്താലും ജാസ്മിനോട് ദേഷ്യം തോന്നുന്നില്ലെന്നും തന്റെ അനിയത്തിയെ പോലെയാണ് കാണുന്നതെന്നും സുചിത്ര പങ്കുവെച്ചു. ജാസ്മിന് കുട്ടികളുടെ സ്വഭാവം ആണെന്നു സമ്മതിച്ചെങ്കിലും ജാസ്മിന്റെ വാക്കുകൾ വളരെ മോശമാണെന്ന് ആയിരുന്നു ധന്യയുടെ മറുപടി. ടാസ്ക് കഴിഞ്ഞപ്പോൾ ധന്യയുടെ അടുത്ത് ഇരുന്ന് “കിസ് മൈ ആസ്” എന്ന ആക്ഷൻ കാണിച്ചു എന്ന് ധന്യ ചൂണ്ടിക്കാണിച്ചു.

ജാസ്മിനെ നോമിനേറ്റ് ചെയ്ത ശേഷം “ഓൾ ദി ബെസ്റ്റ് ” എന്ന പറഞ്ഞപ്പോൾ വളരെ മോശമായാണ് പെരുമാറിയതെന്നും ധന്യ വെളിപ്പെടുത്തി. ധന്യയുടെ അടുത്തിരുന്ന ലക്ഷ്മിയോട് ആയിരുന്നു ജാസ്മിൻ “കിസ് മൈ ആസ്” എന്ന ആക്ഷൻ കാണിച്ചത്. എന്നാൽ ജാസ്മിൻ ന്യായീകരിക്കുകയായിരുന്നു സുചിത്ര. അവൾ അത് സന്ദർഭം അറിയാതെ പറയുന്നതാണ് എന്നും അത്രയ്ക്ക് ഒന്നും അറിവില്ല എന്നായിരുന്നു സുചിത്ര പ്രതികരിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top