Movlog

Thoughts

ഒരേ സമയം രണ്ടു ഭാര്യമാർ ഒരുമിച്ചു ഒരു മുറിയിൽ – അങ്ങനെ 8 ഭാര്യമാരാണ് നിലവിൽ ഉള്ളത് – ഇത് ഒരൊന്നൊന്നര പ്രണയകഥ

എട്ടു ഭാര്യമാരെ ഒരു വീട്ടിൽ താമസിപ്പിച്ച് കലഹങ്ങൾ ഇല്ലാതെ കൊണ്ടു പോകാനുള്ള കഷ്ടപ്പാട് ചെറുതൊന്നുമല്ല. 8 പേരെയും ഒരുപോലെ നിർത്തി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതം നയിക്കുന്ന യുവാവിന്റെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറയുന്നത്.

ഓരോ ഭാര്യമാർക്കും ഒപ്പം ചെലവഴിക്കാൻ പ്രത്യേകം സമയം ചിട്ടപ്പെടുത്തി ഇരിക്കുകയാണ് തായ്‌ലൻഡ് സ്വദേശിയായ ഓങ് ഡാം സൊററ്റ്.
തായ്‌ലൻഡിലെ ഒരു സ്വകാര്യ ടിവി ചാനൽ നൽകിയ അഭിമുഖം ആണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ആയിരിക്കുന്നത്. ഒരു ടാറ്റു കലാകാരനാണ് ഓങ്.

കളങ്കമില്ലാത്ത മനസ്സ് ആണ് ജീവിത വിജയം. ജീവിതകഥ ഇങ്ങനെയാണ്. ഓങ് ഒരു ടാറ്റൂ കലാകാരനാണ്. ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ പരിചയപ്പെട്ട യുവതിയെ ആണ് ആദ്യമായി ഇദ്ദേഹം വിവാഹം ചെയ്യുന്നത്. സുഖകരമായി മുന്നോട്ടു പോകുന്ന തിനിടയിലാണ് മറ്റൊരു യുവതിയെ പരിചയപ്പെടുന്നത്. മാർക്കറ്റിൽ വെച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രണ്ടാമത്തെ ഭാര്യയോടും പ്രണയം തോന്നി. ഒരു ഭാര്യ ഉണ്ടെന്നറിഞ്ഞിട്ടും രണ്ടാമത്തെ ഭാര്യ വിവാഹത്തിന് സമ്മതിച്ചു.

ഇതോടെ ഇദ്ദേഹം വിവാഹിതനായി എന്നാൽ വീണ്ടും ഈ പ്രണയം തുടർന്നു. മൂന്നാം ഭാര്യയെ ആശുപത്രിയിൽ വച്ച് പരിചയപ്പെടുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട വരാണ് നാലും അഞ്ചും ആറും ആയ ഭാര്യമാരായത്. അമ്മയുമായി ക്ഷേത്ര സന്ദർശനം നടത്തിയപ്പോൾ ഏഴാം ഭാര്യയും, കുടുംബത്തോടൊപ്പം പട്ടായയിലെ ആഘോഷിക്കാനെത്തിയപ്പോൾ ഭാര്യയും കണ്ടുമുട്ടി.

ഭർത്താവിനെ ഊർജ്ജസ്വലതയും ചിന്താശേഷി ആണ് ഇയാളെ പ്രണയിക്കാനുള്ള കാരണമെന്നാണ് ഭാര്യമാർ പറയുന്നത്. വളരെ കരുതലോടെയാണ് അദ്ദേഹം തങ്ങളെ നോക്കുന്നതെന്നും വഴക്കിട്ട ഒരു സാഹചര്യവും ജീവിതത്തിൽ ഇല്ല എന്നും ഭാര്യമാർ പറയുന്നു. ആദ്യ ഭാര്യയിൽ ഒരു കുട്ടിയുണ്ട്. രണ്ടു പേർ ഇപ്പോൾ ഗർഭിണികളാണ്.

പണം മോഹിച്ചാണ് ഇവർ തന്നെ വിവാഹം ചെയ്യുന്നത് ആരോപണങ്ങളെ തള്ളിക്കളയുകയാണ് ഓങ് ചെയ്യുന്നത്. എല്ലാവർക്കും ഓരോ ചുമതലകൾ ഉണ്ട്. പല രീതിയിൽ എല്ലാവരും കുടുംബത്തിന് ഉള്ള പണം സ്വരൂപിക്കാൻ ഉണ്ടെന്നും ഓങ് പറയുന്നു. നിലവിലെ ഭാര്യമാരോടൊപ്പം ഒരു വീട്ടിലാണ് താമസിക്കുന്നത്. രണ്ട് പേർക്ക് ഒരു മുറി എന്ന നിലയിൽ ഭാര്യമാർക്ക് താമസിക്കാൻ നാലു മുറികളാണ് വീട്ടിലുള്ളത് എന്നും പറയുന്നു. ഭാര്യമാർക്ക് എന്തും തന്നോട് തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.

വേറെ ആൾ ഉണ്ടെങ്കിൽ അവർക്ക് പോകാൻ ഒരു തടസ്സം ഇല്ല. പിരിയാം എന്ന് തോന്നിയാൽ അവർക്ക് അവരുടെ വഴിയേ പോകാം. ഇതുവരെ തങ്ങൾക്ക് ഇടയിൽ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നും പറയുന്നു. എട്ടു ഭാര്യമാരെ ഒരു വീട്ടിൽ താമസിപ്പിച്ച് കലഹങ്ങൾ ഇല്ലാതെ കൊണ്ടു പോകാനുള്ള കഷ്ടപ്പാട് ചെറുതൊന്നുമല്ല. 8 പേരെയും ഒരുപോലെ നിർത്തി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതം നയിക്കുന്ന യുവാവിന്റെ ജീവിതം ശ്രെദ്ധ നേടുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top