Movlog

Kerala

മറുപടിയുമായി പിള്ളേർ – അടുത്ത് ഇരിക്കരുത് എന്നല്ലേയുള്ളൂ, മടിയിൽ ഇരിക്കാല്ലോ !

തിരുവനന്തപുരത്തു നിന്നും ഒരു വ്യത്യസ്തമായ പ്രതിഷേധത്തിന്റെ വാർത്തയാണ്. രാവിലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിന്റെ ബസ്റ്റോപ്പിൽ ആണ് വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നു എന്ന് ആരോപിച്ച് ചിലർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബെഞ്ച് മുറിച്ച് പല ഇരിപ്പിടങ്ങൾ ആക്കിയതിനെ തുടർന്നാണ് ഇവർ വേറിട്ട ഒരു പ്രതിഷേധ രീതിയുമായി മുൻപോട്ട് വന്നിരിക്കുന്നത്..

ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന രീതിയിൽ ആക്കിയിരിക്കുന്നത് കണ്ടത്.. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഇരിക്കുന്നു എന്നതായിരുന്നു സദാചാരക്കാർ പറഞ്ഞിരുന്നത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്ന തടയാൻ വേണ്ടിയാണ് അവർ ഇത്തരത്തിലൊരു രീതിയിൽ ചെയ്തതും. ഇത് തിരിച്ചറിഞ്ഞതോടെയാണ് വ്യത്യസ്തമായ പ്രതിഷേധമായി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ രംഗത്ത് എത്തിയത്. ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന രീതിയിൽ ആക്കിയപ്പോൾ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിലിരുന്നും രണ്ടുപേർ ഒരുമിച്ചിരുന്നുമാണ് സദാചാര ഗുണ്ടകൾ മറുപടി നൽകിയത്.

അടുത്ത് ഇരിക്കരുത് എന്നല്ലേയുള്ളൂ, മടിയിൽ ഇരിക്കാല്ലോ അല്ലേ എന്ന ക്യാപ്ഷനോട്‌ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലായതോടെ സംഭവം ചർച്ചയാവുകയും ചെയ്തു. ഇതോടെ മറ്റു വിദ്യാർത്ഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്. മുൻപും ഇത്തരം വിവേചനങ്ങൾക്കെതിരെ കോളേജിൽ സമരം നടന്നിട്ടുണ്ടായിരുന്നു.
വൈകിട്ട് 6 30ന് മുൻപായി പെൺകുട്ടികൾ ഹോസ്റ്റലിൽ കേറണം എന്ന നിർദേശത്തിന് എതിരെയായിരുന്നു സമരം നടന്നത്. ഒരു കൂട്ടം വിദ്യാർഥികൾ മൂന്നുമാസം കൊണ്ടു നടത്തിയ സമരത്തെ തുടർന്ന് സമയം രാത്രി 9 30 വരെ ദീർഘിപ്പിക്കുകയായിരുന്നു ചെയ്തത്.

ഇന്നും നമ്മുടെ സമൂഹത്തിൽ
ഇത്തരം വിവേചനപരമായ രീതികൾ നിലനിൽക്കുന്നുണ്ട് എന്നും ഇത്തരം വാർത്തകളിലൂടെ ആണ് നമ്മൾ മനസ്സിലാക്കുന്നത്. ഇന്നത്തെ യുവതലമുറ ഒരുപാട് മാറി കഴിഞ്ഞിരിക്കുകയാണ്. ഇത്തരം മാമൂലുകളെ മുറുകെപ്പിടിക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾക്ക് നേരെ പലപ്പോഴും അവർ വിരൽ ചൂണ്ടുക തന്നെ ചെയ്യും. അതിനാൽ നമ്മുടെ സാക്ഷരതാ സമൂഹം ഒരിക്കൽ കൂടി ഇത്തരം പ്രവർത്തികൾക്ക് മുൻപ് ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. ഇന്ന് നമുക്ക് സ്വന്തമായുള്ളത് ചങ്കുറപ്പുള്ള ഒരു യുവതലമുറയാണ്. മാറ്റങ്ങൾ അനിവാര്യമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് അവർ ഓരോ കാര്യങ്ങളും ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top