Movlog

Movie Express

പെൺ മനസ്സിലെ ആശയങ്ങൾ ക്യാൻവാസിൽ പകർത്തി നിമിഷ – ഏറ്റെടുത്തു ആരാധകരും

ചുരുങ്ങിയ കാലം കൊണ്ട് സ്ത്രീ ശക്തമായ കഥാപാത്രങ്ങളിൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒറ്റ മുഖം മാത്രമേ തിളങ്ങി നിന്നിട്ടുള്ളു. ആ പേരാണ് നിമിഷ സജയൻ. ഒരുപാട് കാരണങ്ങൾ കൊണ്ട് നിമിഷ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയിട്ടുണ്ട്. അതിലെ ഒരു പ്രധാന കാരണമെന്നത് നിമിഷ ശക്തവും വ്യക്തവുമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു എന്നതുതന്നെയാണ്.

ലഭിക്കുന്ന കഥാപാത്രത്തിലൂടെ തന്റെ മികവ് തെളിയിക്കാൻ ഉള്ള ഒരു കഴിവ് നിമിഷയുടെ എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. മേക്കപ്പ് ഉപയോഗിക്കില്ലന്ന് പറഞ്ഞും നിമിഷ ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യം കൂടിയാണ് നിമിഷ. ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രമാണ് നിമിഷയുടെ ഏറ്റവും പുതിയ സിനിമ. മുംബൈയിൽ ജനിച്ചു വളർന്ന നിമിഷയുടെ വിദ്യാഭ്യാസവും മുംബൈയിൽ തന്നെ ആയിരുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നിമിഷ എല്ലാവരെയും സംതൃപ്ത ആക്കുന്ന ഒരു അഭിനേത്രിയായി മാറുകയായിരുന്നു. മാലിക്ക് എന്ന ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് നിമിഷ അവതരിപ്പിച്ചത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഒരു കുപ്രസിദ്ധ പയ്യൻ എന്നിവയൊക്കെ നിമിഷയുടെ മികച്ച ചിത്രങ്ങളിൽ ചിലതു മാത്രമാണ്. ഷോർട്ട് ഫിലിമുകളിൽ നിമിഷ അഭിനയിച്ചിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലെ അഭിനയം വളരെയധികം ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ സ്വന്തമായി വരച്ച ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് നിമിഷ. ഈ കാലത്തിലും സ്ത്രീയെ സ്ത്രീ ആയിത്തന്നെ അംഗീകരിക്കുകയും അവരുടെ സ്വാഭാവിക ശരീര സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ട് സ്വീകരിക്കാനുള്ള മടി പരിഷ്കൃത സമൂഹമെന്നവർക്ക് ഉണ്ട്. ഈ കാര്യം ഒരു ചോദ്യചിഹ്നമായി നിൽക്കുക ആണ്.

നിമിഷയുടെ ചിത്രങ്ങളെ കണക്കു കൂട്ടേണ്ടിയിരിക്കുന്നു,മറ്റ് ലിംഗത്തിലുള്ളവരെ ആക്ഷേപിക്കുന്നില്ല എങ്കിലും ഇന്നും സ്ത്രീകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയേ കുറിച്ച് വളരെ വ്യക്തമായിത്തന്നെ നിമിഷ ഈ ചിത്രങ്ങളിലൂടെ പറയുന്നുണ്ട്. ഈ സമൂഹത്തിനോട് നിമിഷയ്ക്ക് പറയാനുള്ളതാണ് ഈ ചിത്രങ്ങളിലൂടെ നിമിഷ വ്യക്തമാക്കിയിരിക്കുന്നത് എന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടി കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top