60 ദിവസം കൊണ്ട് 11 കിലോ ഭാരം കുറച്ച് പാലാക്കാരി അച്ചായത്തി .

ലോക്ക് ഡൗൺ കാലത്തു വീട്ടിൽ തന്നെ വെറുതെ ഇരുന്നു ടി വി കണ്ടും പുതിയ പാചക പരീക്ഷണങ്ങൾ നടത്തി ഭക്ഷണം കഴിച്ചും തടിച്ചിരിക്കുകയാണ് മിക്കവരും .എന്നാൽ സിനിമാ സീരിയൽ നടി ആൻ മരിയ ഈ ലോക്ക് ഡൗൺ കാലത്തിൽ 67 കിലോയിൽ നിന്ന് 56 കിലോ ആയി മാറിയിരിക്കുകയാണ് .

പല നദികളുടെയും നടന്മാരുടെയും മേക്കോവർ നമ്മൾ കണ്ടിട്ടുണ്ട് .ഇപ്പോൾ ഇതാ തന്റെ മേക്കോവറിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെക്കുകയാണ് ആൻ മരിയ .സമൂഹ മാധ്യമങ്ങളിൽ പാലാക്കാരി അച്ചായത്തി എന്ന പേരിൽ ശ്രദ്ധേയമായ ആൻ മരിയ ഇപ്പോൾ എറണാകുളത്ത് ആണ് താമസിക്കുന്നത് .സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട് .

കൊറോണയെ തുടർന്ന് ഷൂട്ടിംഗ് എല്ലാം നിന്നപ്പോൾ ആണ് ഫേസ്ബുക്കിലും ടിക് ടോക്കിലും ഇൻസ്റാഗ്രാമിലും ആൻ സജീവമായത് .നിയന്ത്രങ്ങളെ തുടർന്ന് പുറത്തേക്ക് നടക്കാൻ പോലും വയ്യാതെ ആയി .ഇത് പോലെ തുടർന്നാൽ ഇനിയും വണ്ണം വെക്കുമല്ലോ എന്ന് തിരിച്ചറിഞ്ഞപ്പോൾ ഭക്ഷണം നിയന്ത്രിക്കാൻ തുടങ്ങി .ചോറും മധുരവും പൂർണമായും ഒഴിവാക്കി .

അത് പോലെ ഇഷ്ട ഭക്ഷണങ്ങളായ പേസ്ട്രിയും ചോക്കലേറ്റും എല്ലാം വേണ്ടെന്നു വെച്ചു .രാവിലെ ഒരു ഇഡലി അല്ലെങ്കിൽ ചപ്പാത്തി ,ഒരു ചെറിയ ഗ്ലാസ് ചായ ,മുട്ടയുടെ വെള്ള രണ്ടെണ്ണം ,ഉച്ചയ്ക്ക് ഒരു ചപ്പാത്തി ,പച്ചക്കറി തോരൻ, ഒരു കഷ്ണം ചെറിയ മീൻ കറി വെച്ചത് ,വൈകീട്ട് ഒരു ചെറിയ കപ്പ് ചായ, റോബസ്റ്റ പഴം, രാത്രി 8 മണിക്ക് ഒരു ചപ്പാത്തി, പച്ചക്കറി തോരൻ അല്ലെങ്കിൽ കട്ട് ഫ്രൂട്സ്, ദിവസവും അഞ്ചാറു തവണ നാരങ്ങാ വെള്ളം ഉപ്പിട്ട് ഇടയ്ക്കിടയ്ക്ക് കുടിക്കുക എന്നിങ്ങനെ ആയിരുന്നു ലോക്ക് ഡൗൺ ദിനചര്യ .ഇതോടൊപ്പം വീട്ടിലുള്ള നടത്തവും കൂടി ആയപ്പോൾ പതിനൊന്ന് കിലോ ഭാരം കുറഞ്ഞു എന്ന് ആൻ മനസ് തുറക്കുന്നു .

Leave a Reply