Movlog

India

എത്ര കോടികൾ തരാമെന്നു പറഞ്ഞാലും താനില്ല എന്ന് ഉറച്ച നിലപാട് – യഷ് ഓഫ് സ്ക്രീനിലും പൊളി ആണെന്ന് ആരാധകർ

നിൽവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള നടനാന്ന് യാഷ്. മിനിസ്ക്രീൻ പരമ്പരകളിലൂടെയും സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയുമാണ് യാഷ് ഇന്ന് കാണുന്ന റോക്കിങ് സ്റ്റാർ യാഷ് ആയി മാറുന്നത്. തന്റെ ജീവിതം തന്നെ മാറ്റി മറിച്ച കെ ജി എഫ് എന്ന ഒറ്റ സിനിമ കൊണ്ടു ആഗോളതലത്തിൽ തന്നെ യാഷിന് ജനശ്രെദ്ധ പിടിച്ചു പറ്റാൻ സാധിച്ചു.അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് കൂടുതൽ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഇപ്പോൾ ഇതാ നടനുമായി ബന്ധപ്പെട്ട വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ പരന്നിരിക്കുന്നത്.

കെ ജി എഫ് എന്ന സിനിമ കൊണ്ടു ലക്ഷ കണക്കിന് ആരാധകരെ നേടിയെടുത്ത യാഷിന്റെ ഈ വാർത്ത കണ്ട് ആരാധകർ കൈയടിക്കുകയാണ്. കോടികൾ പ്രതിഫലം നൽകാമെന്ന് പറഞ്ഞിട്ടും പാൻമസാല പരസ്യം ചെയ്യുന്നില്ല എന്ന് പറഞ്ഞാണ് യാഷ് മാതൃകയാകുന്നത്. ഇതിനു മുമ്പ് അല്ലു അർജുനും ഇതുപോലെയുള്ള തീരുമാനം എടുത്ത് രംഗത്തെത്തിയിരുന്നു. തന്നെ സ്നേഹിക്കുന്നവരും ആരാധിക്കുന്നവരും നിരവധി പേരാണ്. അവരുടെ ജീവിതം നശിപ്പിച്ചു കൊണ്ടു ഇത്തരത്തിലുള്ള പരസ്യം ചെയ്യുന്നത് അത്ര ന്യായമാണെന്ന് തോന്നുന്നില്ല എന്നായിരുന്നു അല്ലു അർജുൻ പ്രതികരിച്ചത്.

ഇപ്പോൾ ഇതാ യാഷും ഇതേ നിലപാട് എടുത്ത് കൊണ്ടു രംഗത്തെത്തിരിക്കുകയാണ്. കെ ജി എഫ് ചാപ്റ്റർ 2 വമ്പൻ വിജയമായി തീരുന്ന ഈ സമയത്താണ് കോടികൾ വാഗ്ദാനം ചെയ്ത പാൻമസാലയുടെ പരസ്യം വേണ്ടെന്ന് വെച്ചത്. ഈ തീരുമാനം അദ്ദേഹഅതിനോടുള്ള ആരാധനയും ബഹുമാനവും വർധിക്കാൻ കാരണമായി എന്നാണ് ആരാധകർ വെക്തമാക്കുന്നത്. എക്സീഡ് എന്റർടൈൻമെന്റ്സാണ് യാഷ് പരസ്യം വേണ്ടാണെന്ന് വെച്ച വാർത്ത പുറലോകത്തെ അറിയിച്ചത്.

യാഷ് വളരെ സൂക്ഷമയോടെ മാത്രമേ പരസ്യത്തിൽ അഭിനയിക്കുകയുള്ളു. യാഷിനെ ആരാധിക്കുന്നവരും ഇഷ്ടപ്പെടുന്നവരും നിരവധി പേരാണ്. അവരുടെ ഇടയിൽ ഒരു മോശകരമായ മാതൃകയാവാൻ ആഗ്രെഹിക്കുന്നില്ല. അതുകൊണ്ടാണ് താരം പാൻമസാലയുടെ പരസ്യത്തിൽ നിന്നും വിട്ടുനിന്നത് എന്നാണ് എക്സീഡ് എന്റർടൈൻമെന്റ്സ് പറയുന്നത്. കെ ജി എഫ് സിനിമ ഇറങ്ങിയ ശേഷമാണ് യാഷിന്റെ ജീവിതക്കഥ എല്ലാവരും നോക്കുന്നത്. തന്റെ പിതാവ് കർണാടക ബസ് ഡ്രൈവറാണ്. തന്റെ മകൻ വലിയ ഒരു നടനായിട്ടും ആ ജോലി ഉപേക്ഷിക്കാൻ താൻ തയ്യാറായില്ല.

യാഷിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. താൻ അഭിനയ ജീവിതം ആരംഭിക്കുന്നത് പരമ്പരകളിലൂടെയാണ്. പിന്നീട് ചലചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ നായകൻ വേഷങ്ങൾ ചെയ്യാൻ ആരംഭിച്ചു. തന്റെ സിനിമകളുടെ പ്രൊമോഷൻ ഭാഗമായി സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചു നടത്തിയിരുന്നു. അങ്ങനെയുള്ളതിൽ നിന്നുമാണ് ഇന്ന് കാണുന്ന റോക്കിങ് സ്റ്റാർ യാഷായി താരം മാറിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top