Movlog

Faith

വിജയ് ബാബുവിനെ കുറിച്ചു രണ്ട് വാക്ക്? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി സാന്ദ്ര തോമസ്

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളി പ്രിയങ്കരനായി മാറിയ അഭിനേതാവാണ് വിജയ് ബാബു. ഇന്ന് മലയാള സിനിമയിൽ മുൻനിര നടന്മാരിൽ ഒരാൾ കൂടിയാണ് വിജയ് ബാബു. കൂടാതെ മലയാളത്തിലെ സൂപ്പർ ഹിറ്റായ ഒട്ടുമിക്ക ചലച്ചിത്രങ്ങളുടെയും നിർമാതാവും ഇദ്ദേഹം തന്നെയാണ്. നല്ലൊരു നടൻ, നിർമാതാവ് എന്നീ നിലയിലാണ് താരത്തെ കൂടുതൽ അറിയപ്പെടുന്നത്. ഇദ്ദേഹത്തോടപ്പം പ്രൊഡക്ഷൻ കമ്പനിയിൽ മുമ്പ് പ്രവർത്തിച്ച ഒരാളായിരുന്നു സാന്ദ്ര തോമസ്. പിന്നീട് തമ്മിൽ ചില പ്രശ്നങ്ങൾ മൂലം ഇരുവരും വേർപിരിയുകയായിരുന്നു.

ഇപ്പോൾ സാന്ദ്ര തോമസ് ചലച്ചിത്ര മേഖലയിൽ അത്ര സജീവമല്ല. അതേ സമയം എന്തുകൊണ്ടാണ് ഇരുവരും തെറ്റി പിരിഞ്ഞതെന്ന് ഔദ്യോഗികമായി രണ്ട് പേരും പറഞ്ഞിട്ടില്ല. സാമ്പത്തികമായി ഉണ്ടായ ചില പ്രശ്നങ്ങൾ കൊണ്ടാണ് ഇരുവരും വേർപിരിഞ്ഞതെന്നാണ് ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്. പിന്നീട് സാന്ദ്ര തോമസ് വിജയ് ബാബുവിനെതിരെ പരാതി നൽകിയിരുന്നു. തന്നെ ആക്രമിക്കാൻ ശ്രെമിച്ചു എന്ന പരാതിയാണ് സാന്ദ്ര തോമസ് നൽകിയത്. എന്നാൾ ഈ കേസിലെ സാക്ഷി വിജയ് ബാബുവിനെതിരെ അനുകൂലമായി തിരിയുകയായിരുന്നു. ഏറ്റവും ഒടുവിൽ സാന്ദ്ര തോമസ് ഈ കേസിൽ നിന്നും പിന്മാറുകയായിരുന്നു.

എന്നാൾ ഇപ്പോൾ വിജയ് ബാബുവിനെതിരെ ഗുരുതരമായ കേസാണ് വന്നിരിക്കുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നടിയാണ് താരത്തിനെതിരെ ബലാത്സംഗം ചെയ്തുവെന്ന് കേസ് നൽകിയിരിക്കുന്നത്. കൂടാതെ പിന്നീട് ഇരയെ വ്യക്തിഹത്യ നടത്തി കൊണ്ടും അവരുടെ പേര് വെളിപ്പെടുത്തു കൊണ്ടും വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിജയ് ബാബുവിനെതിരെ ഉയർന്ന വിമർശനങ്ങളാണ് ഉണ്ടാവുന്നത്. അതേസമയം താരത്തെ അനുകൂലിച്ചു കൊണ്ടു നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ഒരു ആരാധകൻ ചോദിച്ചതിന്റെ മറുപടി നൽകിയ സാന്ദ്ര തോമസിന്റെ കമന്റാണ് മലയാളികൾ ഏറ്റെടുക്കുന്നത്. വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്നായിരുന്നു ഒരു വ്യക്തി ചോദിച്ചത്. രണ്ട് വാക്ക് ആവശ്യമില്ല ഒരു വാക്കിൽ തന്നെ മറുപടി നൽകാം എന്നാണ് സാന്ദ്ര തോമസ് പറഞ്ഞത്. താരം എങ്ങനെയായിരിക്കും ഒരു വാക്കിൽ വിജയ് ബാബുവിനെ വിശേഷിപ്പിച്ചതെന്ന് പലർക്കും സംശയം തോന്നിയേക്കാം. സൈക്കോ എന്ന വാക്ക് കൊണ്ടാണ് താരം വിജയ് ബാബുവിനെ വിശേഷിപ്പിച്ചത്.

ഇതോടെ അദ്ദേഹത്തിന്റെ സ്വഭാവം എങ്ങനെയുള്ളതാണെന്ന് പിടിക്കിട്ടി എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. സാന്ദ്ര തോമസ് ഫേസ്ബുക്കിൽ തന്റെ ചിത്രം പോസ്റ്റ്‌ ചെയ്തപ്പോളാണ് ഒരാൾ കമന്റുമായി പോസ്റ്റിന്റെ ചുവടെ എത്തിയത്. അതിന് തക്കതായ മറുപടിയും താരം കൊടുക്കാൻ മടി കാണിച്ചിട്ടില്ല. വിജയ് ബാബുവിനെതിരെ നിയമപരമായി നീങ്ങുമെന്നാണ് പലരും പറയുന്നത്. തനിക്കെതിരെ അങ്ങനെ ഒരു വിവാദം വന്ന ആ രാത്രിയിൽ തന്നെ വിജയ് ബാബു ഫേസ്ബുക്ക് ലൈവ് പോയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top