Movlog

Faith

അടിവസ്ത്രം വരെ ഊരിപ്പിച്ചു നീറ്റ് പരീക്ഷ – കേരളത്തിൽ സംഭവിച്ചത് വൻ വീഴ്ച !

നീറ്റ് പരീക്ഷ നടത്തിയതിന്റെ പേരിൽ വലിയ തോതിലുള്ള വിവാദങ്ങളാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ വി വാ ദ ങ്ങ ൾക്ക് കാരണമായി മാറിയിരിക്കുന്നത് നീറ്റ് പരീക്ഷ ഹാളിൽ പെൺകുട്ടികൾക്ക് അനുഭവിക്കേണ്ടിവന്ന ചില അനുഭവങ്ങൾ തന്നെയാണ്.. അതിന് കാരണം അടിവസ്ത്രങ്ങൾ വരെ പെൺകുട്ടികളുടെ പരീക്ഷാഹാളിൽ ഉപയോഗിക്കാൻ അനുവദിച്ചില്ല എന്നതാണ്.ഇതിനെക്കുറിച്ച് ഒരു പെൺകുട്ടി തുറന്ന് പറയുകയും ചെയ്തിരുന്നു. അടിവസ്ത്രങ്ങൾ പോലും പൂർണ്ണമായും ഉപേക്ഷിച്ചാണ് ഹോളിലേക്ക് പരീക്ഷ എഴുതാൻ കയറ്റിയത്.

അടിവസ്ത്രങ്ങൾ ഊരി അതിനുശേഷം പുറത്തേക്കിറങ്ങി വരുമ്പോൾ കൂറേ ആൺകുട്ടികളെയാണ് കണ്ടത്. അവർക്ക് മുൻപിലൂടെ നടന്നു പോകാൻ പോലും തനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു. അടിവസ്ത്രത്തിൽ ഉണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് ആണ് മെറ്റൽ ഡിറ്റക്ടരിൽ പ്രശ്നമായത്. അത് പ്ലാസ്റ്റിക് ആണെന്ന് അവർക്ക് മനസ്സിലായതും ആണ്. എന്നിട്ടും അവരെ ഇതുതന്നെ ആവശ്യപ്പെടുകയായിരുന്നു ചെയ്തത്. വളരെ മോശമായ രീതിയിലുള്ള ഒരു ഈ പ്രവണതയാണ് ഇതിനെ തോന്നിയത്. പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെടുകയായിരുന്നു ചെയ്തത്.

പുരുഷ അധ്യാപകർക്ക് മുൻപിൽ എങ്ങനെയാണ് പോയി നിൽക്കുക എന്നത് പോലും തങ്ങളെ അലട്ടുന്ന പ്രശ്നമായിരുന്നു. അത്രത്തോളം ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ഒരു അവസ്ഥയിലേക്ക് ആണ് എത്തിയത്. വളരെ മോശം പ്രവണതയാണ് ഇതെന്ന് തോന്നിയന്നും പെൺകുട്ടി പറയുന്നു. ഇതുപോലെ സമാനമായ അനുഭവങ്ങൾ അവിടെ വന്ന് പല പെൺകുട്ടികൾക്കും ഉണ്ടായിരുന്നു. തീർച്ചയായും ഇത് ചോദ്യം ചെയ്യപ്പെടേണ്ട ഒരു കാര്യമാണ് എന്നും വ്യക്തമായി തന്നെ ഈ പെൺകുട്ടി തുറന്നു പറയുന്നുണ്ടായിരുന്നു. ഒരു പരീക്ഷാഹാളിൽ ചില മാനദണ്ഡങ്ങൾ ആവശ്യമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

എന്നാൽ ഇത്തരത്തിൽ പെൺകുട്ടികളുടെ ആത്മവിശ്വാസത്തെ പോലും തകർക്കുന്ന രീതിയിലുള്ള മാനദണ്ഡം ആവശ്യമുണ്ടായിരുന്നില്ല എന്നാണ് ഈ വാർത്തയോട് കൂടുതൽ ആളുകളും പ്രതികരിച്ചിരിക്കുന്നത്. ഒരിക്കലും ഇത്തരം രീതി ആരും പിന്തുടരാൻ പാടില്ല എന്നും ചില പെൺകുട്ടികൾ തുറന്നു പറയുന്നുണ്ട്. ഇതിനോടകം തന്നെ ഈ പെൺകുട്ടിയുടെ തുറന്നുപറച്ചിൽ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. കോളേജ് അധികൃതർ ഇതിനെക്കുറിച്ച് പറയുന്നത് തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും. ഒരു പ്രത്യേക ഏജൻസിയാണ് ഇത്തരം കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് എന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഈ പ്രശ്നം ആളുകളുടെ ശ്രദ്ധയിൽ എത്തി കഴിഞ്ഞിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top