ഭൂമിയിലെ ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ഓരോരുത്തർക്കും ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാകും. പുരുഷന്മാരിൽ പലർക്കും മുൻശുണ്ഠി ഉണ്ടെന്നു കണ്ടു വരുന്നു. ചെറിയ വിഷയങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരുന്ന പുരുഷന്മാരുടെ പ്രകൃതം സ്ത്രീകൾക്ക് ഇഷ്ടമല്ല. പലപ്പോഴും സ്ത്രീകൾ ആഗ്രഹിക്കുന്നത് അവർക്ക് പറയാനുള്ളത് കേൾക്കാൻ മനസ് കാണിക്കുന്ന ഒരു പുരുഷനെ ആണ്.
തന്റെ കാമുകി മറ്റു ആൺകുട്ടികളോട് സംസാരിക്കരുത്, അവരെ നോക്കരുത്, വിളിക്കരുത് എന്നൊക്കെ കരുതുന്ന ഒരുപാട് ആൺകുട്ടികൾ ഉണ്ട്. എന്നാൽ അവർക്ക് ഇതൊക്കെ ആവാം. ഇതൊക്കെ സ്നേഹം ആണെന്ന് ആൺകുട്ടികളും പെൺകുട്ടികളും കരുതുന്നു. എന്നാൽ ഒരു പരിധി വിട്ടുള്ള പോസെസിവ്നെസ് പെൺകുട്ടികൾക്ക് ശ്വാസംമുട്ടൽ ആണെന്ന് ആൺകുട്ടികൾ തിരിച്ചറിയണം. ഇത് കൂടാതെ സ്ത്രീകളെ ഭരിക്കുന്ന പുരുഷന്മാരുടെ സ്വഭാവം മിക്ക സ്ത്രീകൾക്കും ഇഷ്ടമല്ല.
സ്ത്രീകൾക്ക് പുരുഷന്മാരോട് താല്പര്യം തോന്നുന്ന മറ്റു ചില ഘടകങ്ങൾ ഉണ്ട്. അതിൽ സുപ്രധാന ഘടകം എന്താണെന്നതിനെക്കുറിച്ച് ഇപ്പോഴും ഒരു വ്യക്തത തീർക്കുവാൻ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. ആകർഷണമാണ് സ്ത്രീകൾക്ക് പുരുഷന്മാരോട് താൽപര്യം തോന്നുന്ന ഘടകം എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ആകർഷണം ഓരോ വ്യക്തിക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പുറമേയുള്ള ഭംഗി അല്ല വ്യക്തിത്വത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകൾ എന്ന് പഠനങ്ങളും സർവേകളും പറയുന്നു.
ചില പ്രത്യേക ഗുണങ്ങളുള്ള പുരുഷൻമാരോട് സ്ത്രീകൾക്ക് അടുപ്പം തോന്നും. സ്ത്രീകളെ പരിഗണിക്കുകയും അവൾക്ക് കരുതൽ നൽകുന്ന പുരുഷന്മാരെ എല്ലാ സ്ത്രീകൾക്കും വളരെ പെട്ടെന്ന് ഇഷ്ടപ്പെടുന്നു. നിയന്ത്രണങ്ങളും പരിധി നിശ്ചയിച്ചുകൊണ്ട് മുന്നോട്ടുവരുന്ന പുരുഷൻമാരെ സ്ത്രീകൾക്ക് ഇഷ്ടപ്പെടാറില്ല. ആവശ്യത്തിന് നീളവും ഒത്ത വണ്ണവും ഉള്ള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടം.
മീശയും താടിയും ഉള്ള പുരുഷൻമാരെ സ്ത്രീകൾക്ക് ഒരുപാട് ഇഷ്ടമാണ് എന്നാണ് പൊതുവേയുള്ള കണ്ടെത്തൽ. ആദ്യ കാഴ്ചയിൽ തന്നെ പൗരുഷം തോന്നുന്ന പുരുഷന്മാർ പങ്കാളിയാകാൻ സ്ത്രീകൾ കൂടുതൽ ആഗ്രഹിക്കുന്നു. താടി സ്ത്രീകൾക്ക് ഇഷ്ടപ്പെടുന്ന ഒരു ഘടകം ആണെന്ന് ഗവേഷകർ കണ്ടെത്തി. ഒരുപാട് തമാശകൾ പറയുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന പുരുഷന്മാരെയും തമാശകൾക്ക് ആസ്വദിച്ചു ചിരിക്കുന്ന നല്ല നർമ്മബോധമുള്ളവരെയും സ്ത്രീകൾക്ക് ഒരുപാട് ഇഷ്ടമാണ്.
ദയ, ദീനാനുകമ്പ, നിസ്വാർത്ഥത എന്നീ ഗുണങ്ങളുള്ള പുരുഷന്മാരെയും സഹജീവികളോട് സ്നേഹവും കരുണയോടെയും പെരുമാറി മറ്റുള്ളവർക്കുവേണ്ടി സഹായങ്ങൾ ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകൾക്ക് ഒരുപാട് ഇഷ്ടമാണ്. ചുരുക്കി പറഞ്ഞാൽ ബാഹ്യ സൗന്ദര്യത്തിന് അല്ല മറിച്ച് സ്വഭാവഗുണമുള്ള പുരുഷൻമാരോട് ആണ് സ്ത്രീകൾക്ക് ആകർഷണം തോന്നുന്നത്. പലപ്പോഴും ഒരു ബന്ധത്തിലേർപ്പെടുമ്പോൾ എല്ലാ കാര്യങ്ങളും ആദ്യം തന്നെ തുറന്നു പറയുന്ന രീതി ആണ് കണ്ടു വരുന്നത്.
എല്ലാം അവർ മനസ്സിലാക്കട്ടെ എന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാൽ അങ്ങനെ എല്ലാം ആദ്യം തന്നെ തുറന്നു പറയാതിരിക്കുന്നത് കൗതുകം വർദ്ധിപ്പിക്കും. എല്ലാം ആദ്യം തന്നെ പറഞ്ഞാൽ പലപ്പോഴും ആ ബന്ധത്തിലെ കൗതുകം നഷ്ടപ്പെട്ടു പോകും. പങ്കാളിയെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള ആഗ്രഹം എല്ലാ സ്ത്രീകൾക്കും ഉണ്ടാവും. ആദ്യമേ എല്ലാം തുറന്നു പറഞ്ഞ് ആ കൗതുകം നശിപ്പിക്കരുത്. നിഗൂഢമായൊരു മറ വെക്കുന്നത് ആണ് എപ്പോഴും നല്ലത് .
