Movlog

Kerala

ദിലീപ് 101 ശതമാനം നിരപരാധിയാണ്…ഇവിടെ നടക്കുന്നത് അന്വേഷണ ആഭാസമാണ്… വൈറൽ കുറിപ്പ് !

ദിലീപിന്റെ കേസിൽ ആദ്യം മുതൽ ദിലീപിനെ പിന്തുണച്ച് കൂടെ നിൽക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. ദിലീപിനെതിരെ യാതൊരു തെളിവില്ലെന്നും നടനെ പോലീസും പ്രോസിക്യൂഷനും മനപ്പൂർവം വേട്ടയാടുകയാണെന്നും രാഹുൽ ഈശ്വർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കേസിലെ വിധി വന്നാൽ ഇത്രയും കാലം ദിലീപിനെ വേട്ടയാടിയതിന് ദിലീപിനോട് കേരള സമൂഹം മാപ്പ് പറയേണ്ടി വരുമെന്നും രാഹുൽ ഈശ്വർ പങ്കുവച്ചു.

ഒരു ചർച്ചയിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു രാഹുൽ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. 2017ലായിരുന്നു മലയാള സിനിമയെ തന്നെ നടുക്കിയ സംഭവം നടന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അല്ല വേട്ടയാടൽ ആണ് നടക്കുന്നത് എന്ന് രാഹുൽ ഈശ്വർ ചൂണ്ടികാണിച്ചു. ദിലീപിന്റെ ഫോണിൽ നിന്ന് രേഖകൾ ഐ ടി വിദഗ്ധൻ നീക്കം ചെയ്തു എന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ നീക്കം ചെയ്ത ഈ രേഖകൾ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ തെളിയിച്ചിട്ടില്ല.

സാമാന്യബുദ്ധിക്ക് നിരക്കാത്ത പല കാര്യങ്ങളും ആണ് പോലീസും പ്രോസിക്യൂഷനും ചേർന്ന് പ്രചരിപ്പിക്കുന്നത്. പന്ത്രണ്ടോളം ചാറ്റുകൾ നശിപ്പിച്ചിട്ടുണ്ട് എന്ന് അവർ കണ്ടെത്തിയിട്ടുണ്ട് എങ്കിലും അത് ആരും ആയിട്ട് ഉള്ളത് ആണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ദിലീപിനെതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് കൊണ്ട് പൊതുജനങ്ങളെ ദിലീപിനെതിരാക്കുന്ന ഒരു നയമാണ് പോലീസും പ്രോസിക്യൂഷനും ഇവിടെ സ്വീകരിക്കുന്നത്.

2001 ജനുവരി 11 മുതൽ 2014 മാർച്ച് 31 വരെ ഉപയോഗിച്ച ഫോണിൽ 2017ൽ നടന്ന കുറ്റത്തിന്റെ തെളിവുണ്ടെന്ന് പറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത് എന്നും പോലീസും അന്വേഷണ സംഘവും നിലയില്ലാ കയത്തിൽ മുങ്ങി കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഈശ്വർ പങ്കുവച്ചു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ദിലീപിനെതിരെ ഒരു പൊതുബോധം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നും കള്ളത്തരം ഉണ്ടാക്കി ദിലീപിനെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും റഹം ഈശ്വർ പറയുന്നു.

മാധ്യമങ്ങളിൽ ദിലീപിനെതിരെ വേട്ടയാടൽ നടക്കുന്നുണ്ടെങ്കിലും തെളിവുകളില്ലാത്തതിന്റെ പേരിലാണ് കോടതിയിൽ പ്രോസിക്യൂഷൻ സ്ഥിരം ചൂളി പോകുന്നത്. ഇത് മറികടക്കാനാണ് പ്രോസിക്യൂട്ടർമാർ നിരന്തരം രാജിവെച്ചു കൊണ്ടുള്ള നാടകങ്ങൾ അരങ്ങേറുന്നത്. വർഷങ്ങൾ അഞ്ചു പിന്നിട്ടിട്ടും കടുകുമണിയോളം ഉള്ള തെളിവ് പോലും ദിലീപിനെതിരെ പോലീസിന്റെ കയ്യിലില്ല. ഇനിയും അന്വേഷണസംഘം മേൽക്കോടതിയെ സമീപിച്ച് കാവ്യയുടെ ഫോൺ വേണമെന്നും അത് പരിശോധിക്കണം എന്നും പറഞ്ഞു ഗണപതി കല്യാണം പോലെ ഈ കേസ് നീട്ടി കൊണ്ടുപോകാനാണ് ലക്ഷ്യമെന്ന് രാഹുൽ ഈശ്വർ വിമർശിക്കുന്നു.

മഞ്ജുവുമായുള്ള ദിലീപിന്റെ ബന്ധം തകരാൻ കാരണക്കാരിയായ അതിജീവിതക്കെതിരെ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്നായിരുന്നു ആദ്യം കേസ്. എന്നാൽ ഇന്ന് വരെ പ്രതി പൾസർ സുനിയെയും ദിലീപിനെയും ബന്ധിപ്പിക്കുന്ന കാരണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂടാതെ ദിലീപിന് പങ്കുണ്ട് എന്ന് തെളിയിക്കണമെങ്കിൽ സംഭവം നടക്കുന്നതിന് മുമ്പ് ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും അവർ തമ്മിലുള്ള സംഭാഷണങ്ങളും ഉണ്ടാകേണ്ടതാണ്.

ദിലീപിനെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നതെങ്കിൽ ഒരുപാട് നാൾ ആയി ഇത് തുടങ്ങിയിട്ട് എന്നാൽ ഇതുവരെ ഒരു കാര്യവും ഉണ്ടായില്ല. ദിലീപിനെതിരെ തെളിവുണ്ടെങ്കിൽ ഉറപ്പായിട്ടും ദിലീപിനെ ശിക്ഷിക്കണം. ദിലീപിനെ ആക്രമിക്കുന്നതും വേട്ടയാടുന്നതും ദിലീപ് എന്ന നടനോടുള്ള അസൂയ കാരണം ആണെന്ന് രാഹുൽ ഈശ്വർ ആരോപിക്കുന്നു. ദിലീപിനെയും കാവ്യയെയും മീനാക്ഷിയെയും വെറുതെ ബുദ്ധിമുട്ടിക്കുകയാണ്.

ദിലീപ് 101 ശതമാനം നിരപരാധിയാണ്. മാസങ്ങൾക്കു ശേഷമാണ് ദിലീപിനെ കേസിൽ അറസ്റ്റ് ചെയ്യുന്നത് പോലും. പോലീസും ചില സ്ഥാപിത താൽപര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ദിലീപിനെ വേട്ടയാടുന്നത് എന്ന് രാഹുൽ കൂട്ടിച്ചേർത്തു. നടി ആക്രമിക്കപ്പെട്ട കേസ് അതിനൊരു തുറുപ്പുചീട്ട് ആണെന്നും ബാലചന്ദ്രകുമാർ പറയുന്ന അർദ്ധസത്യങ്ങളും പച്ചകള്ളവും വെച്ച് എത്രകാലം ഒരാളെ വേട്ടയാടുവാൻ സാധിക്കും എന്ന് രാഹുൽ ചോദിക്കുന്നു. ഇവിടെ നടക്കുന്നത് അന്വേഷണ ആഭാസമാണ്. അത് വരും ദിവസങ്ങളിൽ പൊളിഞ്ഞു വീഴും…

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top
$(".comment-click-15285").on("click", function(){ $(".com-click-id-15285").show(); $(".disqus-thread-15285").show(); $(".com-but-15285").hide(); });
$(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });