Movlog

Faith

പന്തീരാങ്കാവിൽ മൂന്നര പവൻ സ്വർണവുമായി ഇറങ്ങിയോടിയ ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് പന്തീരാങ്കാവിൽ സ്വർണ കടയിൽ എത്തി സ്വർണ്ണമാലകളുമായി കടന്നുകളഞ്ഞ യുവാക്കളുടെ ദൃശ്യങ്ങൾ പുറത്ത്. രണ്ടു പവനും ,ഒന്നര പവനും തൂക്കം വരുന്ന രണ്ടു മാലകളാണ് ഇവർ മോഷ്ടിച്ചത് . കടയിലെ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്ത് കടയുടമ മാത്രം ഉള്ളപ്പോഴാണ് മാല വാങ്ങാനെന്ന വ്യാജേന യുവാവ് കടയിലെത്തിയത്. ഒരാൾ ബൈക്കുമായി പുറത്തു കാത്തു നിൽക്കുകയായിരുന്നു. കടന്ന് മാല കൈമാറിയ ഉടനെ അതുമായി പുറത്തേക്കിറങ്ങി ഓടി ബൈക്കിൽ കയറുകയായിരുന്നു യുവാവ്.

യുവാക്കളുടെ പുറകെ ഓടി പിടികൂടാൻ കടയുടമ ശ്രമിച്ചെങ്കിലും പ്രതികൾ വെട്ടിച്ചു കടന്നുകളയുകയായിരുന്നു. തലയിൽ തൊപ്പി ധരിച്ച് മുഖം മറച്ചാണ് ഇവർ കടയിലെത്തിയത്. പ്രതികൾക്കായി പന്തീരാങ്കാവ് പോലീസ് തിരച്ചിൽ തുടരുകയാണ്. പ്രതികൾ സ്വർണവുമായി ഇറങ്ങിയോടിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് നിരവധി ആളുകൾക്ക് ആണ് അവരുടെ ജോലി നഷ്ടമായത്. ഇതിനെ തുടർന്ന് ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തികൾ സമൂഹത്തിൽ വർധിച്ചു വരികയാണ്. കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുവാൻ നടപ്പിലാക്കിയ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആരോഗ്യപരമായും, സാമ്പത്തികമായും ,മാനസികമായും ലോകമെമ്പാടുമുള്ള മാനവരാശിയെ തകർത്തിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top