“കൊഞ്ചി പേസിഡ വേണം ” കവർ വേർഷനുമായി രമ്യ നമ്പീശൻ

മിനിസ്ക്രീൻ അവതാരക ആയെത്തി പിന്നീട് ബിഗ് സ്ക്രീനിലേക്ക് കടന്ന നടിയാണ് രമ്യ നമ്പീശൻ .അഭിനയത്തിന് പുറമെ നൃത്തത്തിലും സംഗീതത്തിലും അസാമാന്യ പാടവം ഉള്ള ഒരു നായിക കൂടിയാണ് രമ്യ നമ്പീശൻ .”മുത്തുച്ചിപ്പി പോലൊരു “,”ആണ്ടലോണ്ടേ ” ,”വിജന സുരഭി ” തുടങ്ങി നിരവധി ഗാനങ്ങൾ രമ്യ സിനിമയിൽ പാടിയിട്ടുണ്ട് .ഇപ്പോൾ ഇതാ “കൊഞ്ചി പേസിഡ വേണം ” എന്ന ഗാനത്തിന് രമ്യ പാടിയ കവർ വേർഷൻ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത് .വിജയ് സേതുപതിയുടെ നായിക ആയി രമ്യ അഭിനയിച്ച “സേതുപതി ” എന്ന സിനിമയിലെ ഗാനം ആണ് ഇത് .

ഈ സിനിമയുടെ സുന്ദരമായ ഓർമകളിലൂടെ ഉള്ള ഒരു യാത്രയാണ് ഈ ഗാനം രമ്യയ്ക്ക് .എന്നെന്നും ഗായിക ചിത്രച്ചേച്ചിയുടെ ആരാധിക ആണ് രമ്യ നമ്പീശൻ .ചിത്ര ചേച്ചി ആലപിച്ച ഗാനത്തിന് അഭിനയിക്കുക എന്നത് ജീവിതളിൽ താനെന്ന ലഭിച്ച ഏറ്റവും വലിയ സന്തോഷമായി കരുതുന്നു എന്ന് രമ്യ പറയുന്നു .പ്രഗത്ഭനായ സംഗീത സംവിധായകൻ നിവാസ് പ്രസന്ന ആണ് ഈ സിനിമയ്ക്ക് സംഗീതം ഒരുക്കിയത് .ചിത്രയ്‌ക്കൊപ്പം ശ്രീറാം പാർത്ഥസാരഥി ആണ് ഈ ഗാനം ആലപിച്ചത് .ഈ ഗാനത്തിലൂടെ ആരാധകരെയും തന്റെ  മനോഹരമായ ഓർമ്മകളിലൂടെ കൊണ്ട് പോവുകയാണ് രമ്യ നമ്പീശൻ .

Leave a Reply