ബിഗ് ബോസ് സീസൺ ഫോറിന്റെ വിന്നർ ആയി മാറിയിരിക്കുന്നത് ദിൽഷ പ്രസന്നൻ ആണ്. കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തന്നെ താരത്തിന് ആരാധകരും വർദ്ധിച്ചിരിക്കുകയായിരുന്നു. ഒരുപാട് ഫാൻസ് ആയിരുന്നു ദിൽഷയ്ക്കുവേണ്ടി എത്തിയത്. എന്നാൽ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഐഡിയിലൂടെ പുതിയ ഒരു വിവരമാണ് ഇപ്പോൾ ദിൽഷ തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ തന്റെ പേരുമാറ്റിയ വിവരമാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്റെ പേര് പങ്കു വച്ചു കൊണ്ടാണ് ഇക്കാര്യവുമായി ദിൽഷ എത്തിയിരിക്കുന്നത്.
ഇനിമുതൽ ദിൽഷ പ്രസന്നൻ ആയിരിക്കുമെന്നും തന്റെ ഇൻസ്റ്റഗ്രാം ഐഡിലെ പേര് എന്താണെന്ന് ദിൽഷ അറിയിച്ചിരിക്കുന്നത് മുൻപ് ഡി ഫോർ ഡി എന്നായിരുന്നു സോഷ്യൽ മീഡിയ പേജിന്റെ പേര്. ഇപ്പോൾ പേര് താരം ഇൻസ്റ്റഗ്രാം പേജിലും മാറ്റി ചേർത്തിരിക്കുകയാണ്. ഇനിമുതൽ ഇങ്ങനെ ആയിരിക്കും പേര് എന്ന് തന്നെയാണ് ദിൽഷ പറയുന്നത്.
നിങ്ങൾ നോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് ദിൽഷ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരത്തിന് ബിഗ് ബോസ് ഷോയിൽ എത്തിയതോടെ വലിയതോതിൽ തന്നെ ഫോളോവേഴ്സ് വർധിച്ചിരുന്നു. അതേസമയം റോബിനും ആയുള്ള സൗഹൃദം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞതോടെ ഫോളോവേഴ്സ് വലിയതോതിൽ കുറയുകയായിരുന്നു ചെയ്തത്. വിജയിച്ച സമയത്തും തനിക്ക് അത് ആസ്വദിക്കുവാൻ സാധിച്ചിരുന്നില്ല എന്നാണ് പറഞ്ഞിരുന്നത്.
ഇപ്പോൾ ശ്രദ്ധനേടുന്നത് ദിൽഷ പങ്കുവയ്ക്കുന്ന ചില ഇൻസ്റ്റഗ്രാം റീലുകളും മറ്റും ആണ്. ഈ ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ദിൽഷ കൂടുതലായും പ്രേക്ഷകരിലേക്ക് യാത്രകളുടെ ഒക്കെ വീഡിയോകളാണ് പങ്കുവയ്ക്കുന്നത്. അടുത്ത സമയത്ത് ദിൽഷ പങ്കുവെച്ചിരുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ചിലർ വാർത്തകളൊക്കെ ആയിരുന്നു. ഇത്തരം യാത്രകളുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുന്നുണ്ടായിരുന്നു.. ഇപ്പോൾ ദിൽഷയുടെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വലിയതോതിൽ തന്നെ ഡി ഗ്രേഡിങ് കുറച്ചുകാലങ്ങളായി ദിൽഷയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. റോബിനും ആയുള്ള സൗഹൃദം അവസാനിപ്പിച്ചതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ വലിയ തോൽവികൾ ദിൽഷയ്ക്ക് ഉയർന്നുകൊണ്ടിരിക്കുന്നത്. ബിഗ്ബോസിൽ ഉണ്ടായിരുന്ന പല മത്സരാർത്ഥികളും ദിൽഷയ്ക്കെതിരായി തന്നെയാണ് സംസാരിക്കുന്നത്.