Movlog

Health

ഭൂമി പൂജയില്‍ മോദി അണിഞ്ഞ മാസ്‌ക് തിരഞ്ഞ് സോഷ്യല്‍മീഡിയ

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അണിഞ്ഞ മാസ്‌ക് സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമാകുന്നു. സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭൂമി പൂജ നടത്തിയത്. ചടങ്ങിന്റെ തത്സമയ വീഡിയോകളും ദൃശ്യങ്ങളും പുറത്ത് വന്നതോടെയാണ് മോദി അണിഞ്ഞ ശ്വാസ എന്‍ -95 മാസ്‌കും സോഷ്യല്‍മീഡിയയുടെ ശ്രദ്ദയില്‍പെട്ടത്.


ഐഐടി കാണ്‍പൂര്‍ വികസിപ്പിച്ചെടുത്ത 100 ശതമാനം ഗുണനിലവാരമുള്ള ശ്വാസ എന്‍ -95 മാസ്‌ക് ആണിത്. ഐഐടി കാണ്‍പൂരിലെ ദ് സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ (എസ്ഐഐസി) ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രധാനമന്ത്രി മോദിയുടെ ശ്വാസ മാസ്‌ക് ധരിച്ച ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഡബ്ല്യുഎച്ച്ഒ അടക്കം ഉന്നത ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ മാസ്‌ക് ഇപ്പോള്‍ വിപണിയില്‍ സജീവമായികൊണ്ടിരിക്കുകയാണ്.


പോര്‍ട്ട്ഫോളിയോ സ്റ്റാര്‍ട്ടപ്പുകളായ ഇഎസ്പിന്‍ നാനോടെക് ഐഐടി കാണ്‍പൂരാണ് ”ശ്വാസ” ഗുണനിലവാരം ഉറപ്പു വരുത്തി നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പുതുമകളും ഗുണനിലവാരവും സാക്ഷ്യപ്പെടുത്തിയ പുതിയ സംരംഭമാണിത്. കോവിഡ് 19 വൈറസിനെ പോലുള്ളവയില്‍ നിന്ന് പൂര്‍ണമായും സംരക്ഷണം നേടാവുന്ന തരത്തിലാണ് മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല ASTM F 2101 CE , EN 14683 സീരിസിലുള്ളതും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ GMP സെര്‍ട്ടിഫിക്കേഷനും ഈ മാസ്‌കിനുണ്ട്.


കേരളത്തിലും തമിഴ്‌നാട്ടിലും ആദ്യമായി മാസ്‌ക് വിതരണം ചെയ്തിരിക്കുന്നത് ഡൈനാമിക് ട്രേഡിങ് കമ്പനിയാണ് ( 9447559988, [email protected])
പ്രധാന മന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ മാസ്‌ക് ഉപയോഗിച്ചത് തങ്ങളുടെ വിജയമായി കണക്കാക്കുന്നുഡെവന്ന് ഇഎസ്പിന്‍ നാനോടെക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍ രേഖപ്പെടുത്തിയിരുന്നു മാത്രമല്ല ഐഐടി കാണ്‍പൂർ നിര്‍മ്മിച്ച ശ്വാസ എന്‍ 95 മാസ്‌ക് ഇപ്പോള്‍ ലോകോത്തര വിപണിയിലും ശ്രദ്ദ നേടുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top