Movlog

Kerala

പിണറായിക്ക് കൊള്ളിച്ചു ഹരീഷ് പേരടി ! കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ. ഇലക്ഷന് ക്യാമ്പിങ്ങ് ശക്തമാക്കാൻ കണക്കുകൾ കാറ്റിൽ പറത്തിയ സർക്കാരിന്റെ വീര കഥകൾ, മറ്റെല്ലാ ആളുകളുടെയും മുന്നിൽ ഇല്ല കഥ പറഞ്ഞു ലോകത്തെ മാതൃക ആകാനും എല്ലാം കേരളം മത്സരിച്ചത് ആരും മറന്നു കാണാൻ ഇടയില്ല. അത്രയ്ക്ക് കോലാഹലമായിരുന്നില്ലേ ഇവിടത്തെ മന്ത്രിമാരുടെ സാഹസിക കഥകൾ.

പി ആർ വർക്ക് ശക്തമാക്കിയിട്ടെന്താ ഇപ്പൊ ഉണ്ടായെ ലോകത്തിൽ തന്നെ പോസിറ്റീവ് കേസുകളിൽ മുൻപന്തിയിലേക്ക് കുതിച്ചു ചാട്ടവും ഇന്ത്യയിൽ ഒന്നാം സ്ഥാനവും. വാ തുറന്നാൽ ഒന്നാം സ്ഥാനത്തിന് വേണ്ടി അലമുറയിടുന്ന മുഖ്യമന്ത്രിയെ മഷിയിട്ടു നോക്കിയാൽ കാണാൻ ഇല്ല, കാരണം തിരക്കിയാൽ കേരളത്തിൽ ഇന്ന് കൊറോണ കേസുകൾ വെറും 31,000 മാത്രം. മന്ത്രിയുടെ മാത്രം ഉത്തരവാദിത്തം അല്ല ഇതൊന്നും, ജനങ്ങളുടെയും കൂടെ ആണ്, സാക്ഷര കേരളത്തിന്റെ. എന്നാൽ കേരളത്തെ ഒന്നാമതാക്കാൻ നടക്കുമ്പോൾ ക്രെഡിറ്റ് മുഖ്യന് തന്നെ ഇരിക്കട്ടെ.

കാരണം തൊട്ടടുത്ത സംസ്ഥാനം, കേരളത്തെക്കാൾ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന തമിഴ് നാടും കർണാടകയും സ്കൂൾ തുറക്കുന്നു, സ്റ്റാലിൻ തമിഴ്‌നാട്ടിൽ തീയേറ്ററും തുറന്നു. ജനങ്ങളുടെ ഒപ്പം ഉണ്ട് സർക്കാർ എന്ന മുദ്രവാക്യം നിറവേറ്റി മുന്നേറുന്നു. ഇപ്പോൾ ഹരീഷ് പേരടിയുടെ കുറിപ്പാണ് വൈറൽ ആകുന്നത്. “കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കാഠരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…സ്വയം തിരുത്തുക…

ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി …ആത്മകഥകളിലെ ധീരൻമാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക…സ്വയം ആസ്വദിക്കുക…സന്തോഷിക്കുക …എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷെ കുടുംബം പോറ്റണം…അതിനുള്ള അവകാശമുണ്ട്…ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്…ഇന്നത്തെ TPR-18.04%…ലാൽ സലാം” പറയാതിരുന്നിട്ടു കാര്യമില്ല. ഇനിയെങ്കിലും പഠിച്ചു നല്ല ഒരു നാളെ ഉണ്ടാകട്ടെ കേരളത്തിന്. ജനങ്ങൾക്ക്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top