Movlog

Thoughts

ട്രാക്ടർ പോകുവാൻ ആയി കല്ലെടുത്ത് മാറ്റി വെച്ച കർഷകൻ മാറ്റിയത് രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ

വഴിയിൽ കിടന്ന കല്ല് എടുത്ത് മാറ്റി കർഷകൻ ഫ്രാൻസ്-ബെൽജിയം അന്താരാഷ്ട്ര അതിർത്തി മാറ്റി മറച്ചു . ഈ സംഭവം നടക്കുന്നത് ഫ്രാൻസ് ബെൽജിയം അതിർത്തിയിൽ ആണ്. തന്റെ കൃഷിയിടത്തിൽ നിലം ഉഴുത് കൊണ്ടിരിക്കുകയായിരുന്നു കർഷകൻ. ട്രാക്ടർ വന്ന് തിരിയുന്നിടത്ത് ഒരു കല്ല് തടസമായി നിൽക്കുന്നത് കണ്ടപ്പോൾ ആണ് ആ കല്ല് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അത് മാറ്റുകയാണെങ്കിൽ ട്രാക്ടറിനു എളുപ്പത്തിൽ തിരിഞ്ഞു പോകാൻ ആകും എന്ന് അയാൾ മനസ്സിൽ വിചാരിച്ചു.

പിന്നെ മറ്റൊന്നും ആലോചിക്കാതെ ട്രാക്ടറിൽ നിന്ന് ഇറങ്ങി ആ കല്ലിനു അടുത്തേക്ക് കർഷകൻ നടന്നു. ആ കല്ലെടുത്ത് മാറ്റി വെച്ച് പിന്നീട് വീണ്ടും പണി തുടർന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫ്രാൻസ് ബെൽജിയം അതിർത്തി കാണാൻ ആയി ഒരു കൂട്ടം വിദ്യാർത്ഥികളും ചരിത്ര അധ്യാപകരും അവിടെ എത്തി. അവരുടെ പക്കൽ പഴയ മാപ്പുകളും മറ്റും ഉണ്ടായിരുന്നു. ചരിത്ര പ്രസിദ്ധമായ ആ അതിർത്തി കല്ല് തിരഞ്ഞു നടന്ന അവർക്ക് എങ്ങും അത് കണ്ടെത്താൻ ആയില്ല.

നേരത്തെ വന്നു കണ്ടിട്ടുള്ളവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവസാനം സ്ഥിരമായി ഉണ്ടാവുന്ന സ്ഥലത്ത് നിന്ന് മാറി കല്ല് അവർ കണ്ടെത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അവർ തിരിച്ചറിയുന്നത്. കുറെ കാലമായി ഫ്രാൻസ് എന്ന രാജ്യം പഴയതിനേക്കാൾ ചുരുങ്ങിയിരുന്നു. ബെൽജിയം കുറെ കൂടി വികസിക്കുകയും ചെയ്തു. ആദ്യം കണ്ടപ്പോൾ തന്നെ അതിർത്തിയുടെ അവസാന ഭാഗത്ത് ആയി സ്ഥിതി ചെയ്യുന്ന കല്ല് നീങ്ങിയിട്ടുണ്ട് എന്ന ധാരണ ഇവർക്ക് ലഭിച്ചിരുന്നു എന്ന് ഒരു ചരിത്രാധ്യാപകൻ പറഞ്ഞു.

ഇവർ വിവരം അറിയിച്ചതിനു അനുസരിച്ച് ഫ്രാൻസ് ബെൽജിയം അധികൃതർ എത്തി അതിർത്തി പുനഃസ്ഥാപിച്ചു. കർഷകൻ എടുത്തു മാറ്റിയ കല്ലിന് ഇരുന്നൂറ് വർഷത്തിലധികം പഴക്കമുണ്ട്. 1820 മാർച്ച് 28നാണ് ഫ്രാൻസും ബെൽജിയവും തമ്മിൽ അതിർത്തി നിർനയിച്ചു കൊണ്ട് ഒരു ട്രീറ്റി ഒപ്പിട്ടത്. അത് കഴിഞ്ഞു ഒരു വർഷത്തിന് ശേഷം ആണ് കല്ലുകൾ സ്ഥാപിച്ചത്. കർഷകൻ കല്ല് മാറ്റിവെച്ചു കൊണ്ട് ബെൽജിയത്തെ വലുതാക്കുകയും ഫ്രാൻസിനെ ചെറുതാകുകയും ആണ് ചെയ്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top