Movlog

Movie Express

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ഞാൻ ആസ്വദിക്കുന്നു എന്ന് ദിവ്യ പിള്ള .

ചില കാര്യങ്ങൾ അങ്ങനെയാണ് .വളരെ വിചിത്രം ആയി തോന്നുമെങ്കിലും അതാണ് സാദം .നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലൂടെ നമ്മളെ ജീവിതം കൊണ്ടെത്തിക്കും എന്ന് അമേരിക്കൻ എഴുത്തുകാരൻ നെപ്പോളിയൻ ഹിൽ ഒരിക്കൽ പറഞ്ഞിരുന്നു .ദിവ്യ പിള്ള എന്ന നടി മലയാള സിനിമയിലേക്ക് എത്തിയതും ഇത് പോലെ തന്നെ ആണ്.ദുബായിൽ ജനിച്ചു വളർന്ന ദിവ്യ പിള്ള ഒരിക്കലും സിനിമയിലേക്ക് എത്തുമെന്ന് വിദൂര സ്വപ്നങ്ങളിൽ പോലും ആഗ്രഹിച്ചിരുന്നില്ല .എന്നാൽ ഇപ്പോൾ സിനിമയെ പ്രണയിക്കുന്ന ദിവ്യ സിനിമയിൽ അഞ്ചു വർഷങ്ങൾ പിന്നിടുകയാണ് .

“അയാൾ ഞാനല്ല ” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് .നിരവധി ഷോർട്ട് ഫിലിമുകളുടെ തിരക്കുകളിൽ ആണ് ദിവ്യ ഇപ്പോൾ .ലോക്ക് ഡൗൺ കാലത്തു ബോറടിച്ചു നിൽക്കുമ്പോൾ  ആണ് ഷോർട് ഫിലിം ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുന്നത് .ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ ദിവ്യ കൊച്ചിയിൽ ആയിരുന്നു .നിയന്ത്രങ്ങളിൽ ഇളവുകൾ വന്നതോടെ മാവേലിക്കരയിൽ ഉള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു .

“അയാൾ ഞാനല്ല ” എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് നായകൻ ആയ “ഊഴം ” എന്ന സിനിമയിലും ദിവ്യ തിളങ്ങി .ദുബായിൽ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന ദിവ്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ജോലിയും സിനിമയും ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകുന്നതാണ് .സെറ്റുകളിലേക്ക് ലാപ്ടോപ്പ് കൊണ്ട് വന്ന ജോലികൾ തീർക്കുമായിരുന്നു .എന്നാൽ സാമ്പത്തികമായി സ്ഥിരത നേടിയപ്പോൾ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സിനിമയിൽ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ദിവ്യ പിള്ള പറയുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top