Movlog

Faith

ഇങ്ങനെ വിട്ടാൽ ശരിയാകില്ല ! എന്റെ പുരുഷസങ്കല്പത്തിലുള്ള പുരുഷനല്ല നിങ്ങൾ – ഇത് കേട്ട് ഞെട്ടി ആരാധകർ

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സജീവമായ താരമാണ് മഞ്ജു സുനിച്ചൻ. ശ്വേത മേനോൻ അവതരിപ്പിച്ച “വെറുതെയല്ല ഭാര്യ” എന്ന ഷോയിലെ മികച്ച പ്രകടനത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു, “മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്.

പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം മത്സരാർത്ഥി ആയി എത്തിയിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2വിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളെ തുടർന്ന് ഒരുപാട് സൈബർ ആക്രമണങ്ങൾ മഞ്ജുവിനെതിരെ ഉയർന്നിരുന്നു.

2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്‌ത “നോർത്ത് 24 കാതം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മഞ്ജു പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. “കമ്മട്ടിപ്പാടം”, “ജിലേബി”, “തൊട്ടപ്പൻ”, “മഹേഷിന്റെ പ്രതികാരം” തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു.

മോഹൻലാൽ നായകൻ ആയ “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ” എന്ന ചിത്രത്തിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിൽ ഒരുപാട് തവണ സൈബർ ഇരയായിട്ടുണ്ട് മഞ്ജു.

ബിഗ് ബോസ്‌ ഹൗസിൽ നിന്നും പുറത്തായതിന് ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു മഞ്ജു. “ബ്ലാക്കീസ് വ്ലോഗ് ” എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട് മഞ്ജു. ഇപ്പോഴിതാ താൻ പങ്കു വെച്ച ഒരു നൃത്ത വീഡിയോയ്ക്ക് നേരിട്ട മറുപടി നൽകുകയാണ് മഞ്ജു പത്രോസ്.

റൈറ്റർ, സംവിധായകൻ, ഡ്രീമർ, ക്രിയേറ്റർ, സിംഗർ, റൈഡർ, ഫോട്ടോഗ്രാഫർ തുടങ്ങി ഒരുപാട് അവകാശവാദങ്ങൾ ഉന്നയിക്കുന്ന അജു ആണ് മഞ്ജുവിന്റെ നൃത്തവീഡിയോയ്ക്ക് കീഴിൽ ഈ ചക്കപ്പോത്ത് എന്താണ് കാണിക്കുന്നത് എന്ന് കമന്റിട്ടത്. അജുവിന്റെ ചിത്രം പങ്കു വെച്ച് കൊണ്ടാണ് മഞ്ജു ഇതിന് മറുപടി നൽകിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top