ഇവരുടെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതിനു തക്കതായ കാരണങ്ങൾ ഉണ്ടെന്നും അത് തെളിവ് സഹിതം വെളിപ്പെടുത്തി തന്റെ ഭാഗം വ്യക്തമാക്കും എന്ന് ആദിത്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്പിളിയുടെ ആരോപണങ്ങൾ വ്യാജമാണെന്നും ആ സ്ത്രീയുമായി സൗഹൃദം മാത്രമേ ഉള്ളൂ എന്നും ആദിത്യൻ വ്യക്തമാക്കി. ഇപ്പോഴിതാ അമ്പിളിക്കെതിരെ മൊബൈലിലെ തെളിവുകൾ നിരത്തി മറുപടി നൽകുകയാണ് ആദിത്യൻ.
മറ്റൊരു ബന്ധം ആദിത്യന് ഉണ്ടെന്നും അമ്പിളിയുടെ ആരോപണം വ്യാജം ആണെന്നും തന്റെ കുറവുകൾ അമ്പിളിയോട് തുറന്നു പറഞ്ഞിട്ടാണ് വിവാഹം കഴിച്ചത് എന്നും ആദിത്യൻ പറയുന്നു. പറ്റിക്കരുത് എന്ന് പരസ്പരം ഉറപ്പു നൽകിയാണ് വിവാഹത്തിലേക്ക് കടന്നത്. വിവാഹ ദിവസം അമ്പിളിക്ക് ഒരു നെറ്റ് കോൾ വന്നപ്പോൾ അമ്പിളിയുടെ ‘അമ്മ പോവുകയാണ് ചെയ്തത്. അമ്പിളിയെ വിശ്വാസമുള്ളതിനാൽ ആദിത്യൻ അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. പിന്നീടും ഇത് തുടരുകയും അമ്പിളിയുടെ ‘അമ്മ അസ്വസ്ഥ ആണെന്ന് തോന്നിയപ്പോൾ ആരാണെന്നു ചോദിക്കുകയായിരുന്നു.അമ്പിളിയുടെ ആരാധകർ ആണെന്ന് അവർ മറുപടി നൽകി. പിന്നീട് ഒരിക്കൽ കുടുംബവുമായി യാത്ര പോയപ്പോൾ ഇതേ കോൾ വരികയും ആദിത്യൻ എടുക്കുകയും ചെയ്തു. ആരാണെന്നു ചോദിച്ചപ്പോൾ കോൾ കട്ട് ചെയ്യുകയായിരുന്നു. യു കെയിലുള്ള ഒരു ആരാധകൻ ആണ് എന്നായിരുന്നു അമ്പിളിയുടെ മറുപടി.
പിന്നീട് അടുത്ത ദിവസം ആദിത്യൻ നടക്കാൻ ഇറങ്ങിയപ്പോൾ ആണ് അയാളുടെ മെസേജ് ആദിത്യന് ലഭിക്കുന്നത്. സംസാരിക്കാൻ ഉണ്ട് എന്നായിരുന്നു സന്ദേശം. തുടർന്നും ഓരോ മെസേജുകൾ അയച്ചതോടെ ആദിത്യന് നിയന്ത്രണം വിട്ടു പോയി. അയാൾ ഒരു ഫ്രോഡ് ആണ് എന്നായിരുന്നു അമ്പിളിയുടെ മറുപടി. അമ്പിളി ഗർഭിണി ആയതിനു ശേഷം ആണ് അവർ തമ്മിൽ ചാറ്റിങ് ഉണ്ടായിരുന്നു എന്ന് ആദിത്യൻ അറിയുന്നത്. അവരുടെ സ്ക്രീൻഷോട്ടുകളും, ചിത്രങ്ങളും മാധ്യമപ്രവര്ത്തകന് മുന്നിൽ തുറന്നു കാണിക്കുകയായിരുന്നു ആദിത്യൻ. തന്റെ മക്കളെ ഓർത്താണ് ബന്ധം വേർപെടുത്തിയില്ലെങ്കിലും മുന്നോട്ട് പോകാമെന്നു കരുതിയത് എന്നും ആദിത്യൻ പറയുന്നു. ആദിത്യൻ സത്യങ്ങൾ വെളിപ്പെടുത്തുമോ എന്ന് ഭയന്നായിരിക്കും അമ്പിളി ആദ്യമേ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് എന്നും ആദിത്യൻ കൂട്ടിച്ചേർത്തു.