Movlog

India

അമിതാബ് ബച്ചന് ശേഷം കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി അഭിഷേക് ബച്ചനും

ബോളിവുഡിൽ ഒരുപാട് ആരാധകർ ഉള്ള കുടുംബം ആണ് ബച്ചൻ കുടുംബം .ബച്ചൻ കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത് .അമിതാബ് ബച്ചനും അഭിഷേക് ബച്ചനുമാണ് ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചത് .ഇതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .പിന്നീട് ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു .

ആദ്യം ഹോം ക്വാറന്റൈനിൽ കഴിഞ്ഞതിനു ശേഷം പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിച്ച ഇവർ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു .ഇവർക്ക് പിന്നാലെ അമിതാബ് ബച്ചനും കോവിദഃ ടെസ്റ്റ് നെഗറ്റീവ് ആയി .എന്നാൽ 26 ദിവസങ്ങൾ പിന്നിട്ടിട്ടും അഭിഷേക് ബച്ചൻ കോവിദഃ ടെസ്റ്റ് പോസിറ്റീവ് ആയി തുടർന്നു .ഇപ്പോൾ ഇതാ ജൂനിയർ ബച്ചനും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയെന്നുള്ള സന്തോഷ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് .

പെട്ടെന്ന് തന്നെ അഭിഷേക് ബച്ചനെ മുംബയിലെ നാനാവതി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ പറയുന്നു .കോവിദഃ സ്ഥിരീകരിച്ച് 29 മത്തെ ദിവസമാണ് അഭിഷേക് ബച്ചന് ടെസ്റ്റ് നെഗറ്റീവ് ആകുന്നത് .ഈ അവസരത്തിൽ തനിക്കും കുടുംബത്തിനും ഈ മഹാമാരിയെ മറികടക്കാൻ സഹായിച്ചതിന്  നാനാവതി ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്‌സുകളോടും നന്ദി പറയുകയാണ് താരം .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top