Movie Express

ഹണി മൂൺ വിശേഷങ്ങൾ പങ്കുവെച്ചു താരങ്ങൾ ! ആദ്യ യാത്ര – പ്രതികരിച്ച് യുവ കൃഷ്ണയും മൃദുല വിജയും.

“കൃഷ്ണതുളസി”, “ഭാര്യ” തുടങ്ങി നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരമാണ് മൃദുല വിജയ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരകൾക്ക് പുറമെ നിരവധി ടെലിവിഷൻ ഷോകളിലും താരം എത്താറുണ്ട്. സീരിയൽ താരം യുവ കൃഷ്ണയെ മൃദുല വിവാഹം കഴിക്കുന്നു എന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. “മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ നായകൻ ആയ യുവ കൃഷ്ണയെ മൃദുല പരിചയപ്പെടുന്നത് രേഖ രതീഷിലൂടെ ആണ്. രണ്ടു പരമ്പരകളിലും ഇവരുടെ ‘അമ്മ വേഷം ചെയ്യുന്നത് രേഖ രതീഷ് ആണ്. അങ്ങനെ ആണ് ഇവരുടെ വിവാഹ ആലോചന നടക്കുന്നത്. താരങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം വിവാഹിതരായ പ്രിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തിരുന്ന ലളിതമായ ചടങ്ങായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം അടുത്തുള്ള ഹോട്ടലിൽ വെച്ച് സൽക്കാരവും നടന്നിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ വികാസ് ആണ് മൃദുലയെ അണിയിച്ചൊരുക്കിയത്. താലികെട്ടിന് മൃദുല അണിഞ്ഞ സെറ്റ് സാരിയും വിരുന്നിന് അണിഞ്ഞ പട്ടുസാരിയും ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ താരങ്ങൾ ആദ്യം തന്നെ എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി അറിയിച്ചു.

വിവാഹം കഴിഞ്ഞിട്ട് എന്താണ് പരിപാടി എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൊച്ചിനെയും കൊണ്ട് പെട്ടെന്ന് നാട്ടിലേക്ക് പോകണം എന്നായിരുന്നു യുവയുടെ മറുപടി. ഇത് കേട്ട് ചിരിച്ചു നിൽക്കുകയായിരുന്നു മൃദുല. ഹണിമൂൺ എങ്ങോട്ടേക്കാണ് എന്ന ചോദ്യത്തിന് അതിനൊക്കെ സമയം ഉണ്ടല്ലോ ഇപ്പോഴത്തെ അവസ്ഥയെല്ലാം ഒന്ന് മാറട്ടെ എന്നായിരുന്നു താരങ്ങൾ മറുപടി നൽകിയത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും ആണ്. താരദമ്പതികൾക്ക് ആശംസകൾ അറിയിച്ച് നിരവധി താരങ്ങളും ആരാധകരും ആണ് രംഗത്തെത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top