Kerala

നീ ഒന്ന് മനസിലാക്കണം… നീ പെണ്ണാണ് വെറും പെണ്ണ്; ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല – ആനി ശിവ വിഷയത്തിൽ പ്രതികരണം വൈറൽ ആകുന്നു !

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇപ്പോൾ സിനിമകളിലും സീരിയലുകളിലും സജീവമായ താരമാണ് മഞ്ജു സുനിച്ചൻ. ശ്വേത മേനോൻ അവതരിപ്പിച്ച “വെറുതെയല്ല ഭാര്യ” എന്ന ഷോയിലെ മികച്ച പ്രകടനത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു പത്രോസ്, “മറിമായം” എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം മത്സരാർത്ഥി ആയി എത്തിയിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2വിൽ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളെ തുടർന്ന് ഒരുപാട് പ്രതികരണങ്ങൾ മഞ്ജുവിനെതിരെ ഉയർന്നിരുന്നു.

2013ൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്‌ത “നോർത്ത് 24 കാതം” എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മഞ്ജു പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. “കമ്മട്ടിപ്പാടം”, “ജിലേബി”, “തൊട്ടപ്പൻ”, “മഹേഷിന്റെ പ്രതികാരം” തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. മോഹൻലാൽ നായകൻ ആയ “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ” എന്ന ചിത്രത്തിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുണ്ട നിറത്തിന്റെ പേരിൽ ഒരുപാട് തവണ ഒരുപാട് പ്രതികരണങ്ങൾക്ക് ഇരയായിട്ടുണ്ട് മഞ്ജു.

ബിഗ് ബോസ്‌ ഹൗസിൽ നിന്നും പുറത്തായതിന് ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു മഞ്ജു. “ബ്ലാക്കീസ് വ്ലോഗ് ” എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട് മഞ്ജു. ഇപ്പോഴിതാ ആനി ശിവയെ കുറിച്ച് മഞ്ജു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. പതിനെട്ടാം വയസ്സിൽ ഒരു കൈകുഞ്ഞുമായി തെരുവിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ആനി ശിവ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് എല്ലാം പൊരുതി ഒടുവിൽ സബ്ഇൻസ്പെക്ടർ ആയിരിക്കുകയാണ്. നിരവധിപേരാണ് ആനി ശിവയ്ക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ആനി ശിവയെ അഭിനന്ദിക്കുന്ന മഞ്ജുവിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

നീ പെണ്ണാണ് വെറുമൊരു പെണ്ണ്, ഒരു പെണ്ണല്ലേ നീ, പെണ്ണിനെ ഇത്ര തന്റേടം പാടില്ല, നിലത്ത് നിൽക്കെടി എന്ന് തുടങ്ങി ഒരുപാട് ആക്ഷേപങ്ങൾ സ്ത്രീകൾ പലപ്പോഴായി കേട്ടിട്ടുണ്ടാകും. ആനി ശിവയും ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ കേൾക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടാവും. ചവിട്ടി താഴ്ത്തപ്പെടുമ്പോഴും ആനി ശിവയുടെ ഉള്ളിലെ ലക്ഷ്യ ബോധത്തെ തകർക്കാൻ ആർക്കും കഴിഞ്ഞില്ല. അതാണ് ഇന്ന് അവരുടെ വിജയകഥ നമ്മൾ ആഘോഷിക്കാൻ കാരണം. വായിച്ച് അത്ഭുതപ്പെട്ട് തള്ളിക്കളയേണ്ട ഒരു ജീവിതമല്ല ആനിയുടേത്. ഏവർക്കും പ്രചോദനമേകുന്ന ഒരു പാഠമാണത്. കൃത്യമായ ലക്ഷ്യം ഉണ്ടെങ്കിൽ നമ്മുടെ ഉള്ളിലെ കളയാൻ ആർക്കും സാധിക്കില്ല എന്ന് ആനിയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. സ്വന്തം കഴിവുകളിലേക്ക് നോക്കൂ. നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക. അപ്പോൾ വിജയം നമ്മുടേതാകും. ആനി ശിവയെ ഓർത്ത് അഭിമാനമുണ്ടെന്നും അവർ ഒരു പ്രചോദനമാണെന്നും മഞ്ജു പത്രോസ് കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top