“തുമ്പി തുള്ളൽ ” എന്ന ഗാനത്തിന് ചുവടുകൾ വെച്ച് ശ്രുതി ലക്ഷ്മിയും സുഹൃത്തുക്കളും – സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി വീഡിയോ

എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്‌തു ശ്രീയ ഘോഷാൽ ആലപിച്ച “തുമ്പി തുള്ളൽ ” എന്ന് തുടങ്ങുന്ന ഗാനം കേൾക്കാത്ത സംഗീത പ്രേമികൾ ഉണ്ടാവില്ല.ഇന്നും ആ ഗാനത്തിന്റെ താളം നമ്മുടെ ചുണ്ടുകളിൽ തങ്ങി നിൽക്കുന്നു .ഇപ്പോൾ ഇതാ ഈ പാട്ടിനു തിളക്കമേകി കൊണ്ട് എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ മൂന്നു യുവനടികൾ .ഈ ഓണക്കാലത്ത് മലയാളികൾക്ക് കേരളത്തനിമയാർന്ന ഒരു ദൃശ്യവിസ്മയം ഒരുക്കിയിരിക്കുകയാണ് ശ്രുതി ലക്ഷ്മിയും സുഹൃത്തുക്കളും .ബാലതാരം ആയി എത്തി പിന്നീട് നിരവധി സിനിമകളിൽ നായിക ആയ ശ്രുതി ലക്ഷ്മിയും സുഹൃത്തുക്കളും നടിമാരും ആയ സിജോ റോസും റിയ സൈറയുമാണ് ഈ ഗാനത്തിന് നൃത്ത ചുവടുകൾ വെച്ചത് .

വീഡിയോയുടെ മുന്നിൽ മാത്രമല്ല ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചതും ഈ മൂന്ന് യുവനടിമാർ തന്നെയാണ് .വർഷങ്ങൾ നീണ്ട ഇവരുടെ സൗഹൃദത്തിൽ നിന്നും ഉടലെടുത്തതാണ് ഈ നൃത്താവിഷ്കാരം .പതിവ് സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ആയിരുന്നു ഒരു നൃത്തം ചെയ്യുന്നതിനെ  കുറിച്ചുള്ള ആശയം ഉണ്ടായതു ,മൂവരും നർത്തകിമാർ ആയതിനാൽ അധികം ആലോചിക്കേണ്ടി വന്നില്ല .അങ്ങനെ ഈ ഓണക്കാലത്ത് ഡാൻസ് കവർ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു .റിയ ആയിരുന്നു “തുമ്പി തുള്ളൽ ” എന്ന ഗാനമെടുക്കാമെന്ന് നിർദേശിച്ചത് .ആലപ്പുഴയിലെ ചന്ദിരൂർ എന്ന സ്ഥലത്തെ ചല്ലിത്തറ വീട്ടിൽ പഴമയുടെ സൗന്ദര്യം നിലനിർത്തിയിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത് .ഇരുന്നൂറ് വര്ഷം പഴക്കമുള്ള ഒരു തറവാട് ആണിത് .റിയയുടെ സുഹൃത്തുക്കളായ റോഷന്റേയും സാന്ദ്രയുടെയും തറവാട് ആണിത് .ഡാൻസ് കവറിനു വേണ്ടിയുള്ള നൃയ്ത സംവിധാനവും ,കോസ്റ്റ്യൂം സെലക്ഷനും എല്ലാം ചെയ്തത് മേക്കപ്പ് ചെയ്തതുമെല്ലാം ഇവർ മൂവരും തന്നെ .മികച്ച പ്രതികരണങ്ങളാണ് ഇവരുടെ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത് .

Leave a Reply