India

ഒരു നിമിഷത്തെ അശ്രദ്ധ എടുത്തുത് ജീവൻ ! ചെക്ക്പോസ്റ് വെട്ടിച്ചു മറികടക്കാൻ ശ്രമിക്കവേ തെറിച്ചു വീഴുന്ന വീഡിയോ പുറത്ത്

പോലീസ് ചെക്ക് പോസ്റ്റുകൾ നിയമം പാലിക്കുക എന്നത് ഏതൊരു പൗരനും കൃത്യമായി പാലിക്കേണ്ട ഒരുകാര്യമാണ്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് അമിത വേഗത്തിൽ വരികയും ഫോറെസ്റ് പോലീസ് സ്ഥാപിച്ച ക്രോസ്സ് ബാർ അനധികൃതമായി കടക്കാൻ ശ്രമിക്കുകയും എന്നാൽ വേഗതയുടെ ആഗാത്തതിൽ പിറകിൽ ഇരുന്ന ആൾ തെറിച്ചു വീഴുകയുമാണ് കാണുന്നത്. തെറിച്ചു വീണ ആൾ അപ്പോൾ തന്നെ മരണമടഞ്ഞു എന്നാണ് പോലീസ് മൊഴി. വളരെ നേരത്തെ തന്നെ പോലീസുകാരൻ നിർത്തുവാൻ വേണ്ടി കൈകാണിച്ചു എങ്കിലും വേഗത്തിൽ വരുന്നവർ എങ്ങനേയും പോലീസിനെ മറികടക്കുക എന്ന ഉദ്ദേശത്തോടെയാണ് എത്തിയത്.

സംഭവം നടന്നത് തെലുങ്കാനയിലെ തലപൂർ ജില്ലയിൽ വെച്ചാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരുനിമിഷത്തെ അശ്രദ്ധയും നിയമം തെറ്റിച്ചതും വരുത്തി വെച്ചത് ഒരു ജീവൻ തന്നെയാണ് എന്നാണ് അധികാരികൾ പറയുന്നത്. കൂടെ ഉണ്ടായിരുന്ന വ്യക്തി വാഹനം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

To Top