അപ്പാനി രവിയുടെ ഏറ്റവും പുതിയ ചിത്രം ” ചാരം ” ടൈറ്റിൽ പോസ്റ്റർ കാണാം

അങ്കമാലി ഡയറീസിലൂടെയും “എന്റമ്മേടെ ജിമിക്കി കമ്മൽ ” എന്ന വൈറൽ ഗാനത്തിലൂടെയും ശ്രദ്ധേയനായ ശരത് അപ്പാനി കഥയും തിരക്കഥയും രചിച്ച് നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് “ചാരം “.ത്രില്ലർ സ്വഭാവമുള്ള ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജോമി ജോസഫ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് നായകൻ ശരത് ആപ്പാനി തന്നെയാണ് എന്ന പ്രത്യകയും ചിത്രത്തിനുണ്ട് .മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ ജോമി ജോസഫ് തന്നെയാണ് ചിത്രം നിർമിക്കുന്നത് .

നവാഗതനായ നിതിൻ ദയാൻ ആണ് ഛായാഗ്രാഹകൻ .മനു എസ് പ്ലാവില സംഭാഷണം ഒരുക്കുന്ന ചിത്രത്തിൽ “അങ്കമാലി ഡയറീസ് ” എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിനോജ് വർഗീസ് ,സിൽവ പാണ്ട്യൻ ,രാജേഷ് ശർമ്മ ,ജെയിംസ് ഏലിയാ എന്നിവരും അണിനിരക്കുന്നു .

ആക്ഷന് ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് “ഓട്ടോ ശങ്കർ ” എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്റ്റണ്ണർ സാം ആണ് .അജീഷ് ദാസൻ രചിച്ച വരികൾക്ക് “തോട്ടപ്പൻ ” ഫെയിം ലീല എൽ ഗിരീഷ് കുട്ടൻ ആണ് സംഗീതം ഒരുക്കുന്നത് .പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ദീപക് അലക്‌സാണ്ടർ ആണ് .രാജീവ് രവിയുടെ “കുറ്റവും ശിക്ഷയും ” എന്ന സിനിമയിൽ പ്രവർത്തിച്ച കൃപേഷ് ആണ് ആർട്ട് ഡയറക്ടർ .

കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ മൂന്നു മാസത്തിലേറെ സിനിമയുടെ ഷൂട്ടിങ്ങുകളും റിലീസുകളും നിർത്തി വെച്ചിരിക്കുകയായിരുന്നു .ഇപ്പോൾ ലോക്ക്ഡൗൺ നിയന്ത്രങ്ങണങ്ങളിൽ ഇളവുകൾ വന്നതോടെ കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് സിനിമാ ചിത്രീകരണങ്ങൾ ആരംഭിച്ചിരിക്കുകയാണ് .ടീം “ചാരം ” ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് .

Leave a Reply