ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ടു വരുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. തിരക്കുകൾക്കിടയിൽ ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കാനോ, ആരോഗ്യകരമായ ജീവിതശൈലി തുടരാനോ ആളുകൾക്ക് സമയമില്ല. ഇതിന്റെ ഫലം ആയി രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾ വളരെ ചെറിയ പ്രായം മുതൽക്കേ ഉണ്ടാവുന്നു. ചെറിയ കുട്ടികൾക്ക് പോലും ഇന്ന് പ്രമേഹം കണ്ടു വരുന്നു. കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ അപകടകാരിയാവുന്ന ഒരു രോഗമാണ് പ്രമേഹം.
ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. അത് കൊണ്ട് തന്നെ പ്രമേഹ രോഗികൾ ആദ്യം ചെയ്യുന്നത് പഞ്ചസാര അടങ്ങുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ്. ശരീരത്തിലെ പഞ്ചസാര കുറയ്ക്കുന്ന ആഹാരങ്ങൾ കൂടുതൽ കഴിക്കാനും പ്രമേഹ രോഗികൾ ശ്രമിക്കും. നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.
മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് പൊറോട്ട. എന്നാൽ പ്രമേഹ രോഗികൾ പൊറോട്ട കഴിക്കുന്നത് നിയന്ത്രിക്കണം. പൊറോട്ടയിൽ നാരുകൾ ഒന്നും അടങ്ങിയിട്ടില്ലാത്തതിനാൽ അത് പ്രമേഹത്തിന്റെ അളവ് കൂട്ടുന്നു. തവിട് നീക്കി വരുന്നതിനാൽ ഒരു പൊറോട്ട കഴിക്കുന്നത് 3 ചപ്പാത്തി കഴിക്കുന്നതിന് സമമാണ്. അത് കൊണ്ട് തവിട് നീക്കം ചെയ്തുള്ള മൈദയുടെ ഉൽപ്പന്നങ്ങൾ പ്രമേഹ രോഗികൾ അധികം ഉപയോഗിക്കരുത്. ഇത് പ്രമേഹത്തെ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.