Movlog

Movie Express

വി കെ പ്രകാശ് സംവിധാനം ചെയ്ത് പ്രിയ വാരിയർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘ വിഷ്ണുപ്രിയ ‘ ചിത്രീകരണം പൂർത്തിയായി

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളം – കന്നഡ സിനിമ ‘ വിഷ്ണുപ്രിയ ‘ ചിത്രീകരണം പൂർത്തിയായി. ശ്രേയസ് മഞ്ജു , പ്രിയ പ്രകാശ് വാര്യർ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് ഗോപി സുന്ദർ. കെ മഞ്ജു സിനിമാസിന്റെ ബാനറിൽ ഷബീർ പത്താൻ നിർമ്മിക്കുന്ന ‘ വിഷ്ണുപ്രിയ ‘ ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിനോദ് ഭാരതി.

ആക്ഷനും, സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഈ റൊമാന്റിക് ചിത്രത്തിന്റെ എഡിറ്റർ സുരേഷ് URS. KGF nte സ്റ്റണ്ട് ഡയറക്ടർ വിക്രം മോർ , ജോളി ബാസ്റ്റ്യൻ എന്നിവരാണ് സംഘട്ടന സംവിധായകർ. വരികൾ ഡോക്ടർ വി നാഗേന്ദ്ര പ്രസാദ് , സഹ നിർമ്മാണം ചഞ്ചൽ സുരേഷ് , പി ആർ ഒ ഷെജിൻ ആലപ്പുഴ, മാർക്കറ്റിംഗ് അജിനു അയ്യപ്പൻ, ഡിസൈൻ ആദിൻ ഒല്ലൂർ. ആതിരപ്പള്ളി, കാലടി, ചിക്മംഗ്ലൂർ, ബംഗളുരു എന്നിവിടങ്ങളിൽ ഷൂട്ട്‌ ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top