തെരുവോരത്ത് പിറന്നാൾ ആഘോഷിച്ച് വിനു മോഹൻ! താരത്തിന് മലയാളികളുടെ നിറഞ്ഞ കയ്യടി

“നിവേദ്യം ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടൻ ആണ് വിനു മോഹൻ .മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനായി തെരുവോരത്ത് പിറന്നാൾ ആഘോഷിച്ച് കയ്യടി നേടുകയാണ് വിനു മോഹൻ . ഇത്രയേറെ ഹൃദയസ്പർശിയായൊരു പിറന്നാൾ ആഘോഷം ഈ അടുത്ത കാലത്ത് കണ്ടിട്ടുണ്ടാവില്ല .തെരുവോരം മുരുകനോടൊപ്പം ചേർന്ന് തെരുവിലെ മക്കളെ കുളിപ്പിച്ച് പുതുവസ്ത്രങ്ങൾ അണിയിച്ചു കൊടുക്കുന്ന വിനുവിന്റെയും  ദിവ്യയുടെയും വീഡിയോകൾ മുമ്പ് പ്രചരിച്ചിരുന്നു .എന്നാൽ മറ്റു പല താരങ്ങളുടെയും കാരുണ്യ പ്രവർത്തനങ്ങൾ പോലെ ആദ്യത്തെ ആവേശം കഴിയുമ്പോൾ തിരക്കുകളിലേക്ക് ഇവർ പോകുമെന്ന് കരുതിയവർക്ക് തെറ്റി .

കാരണം ഈ കോവിഡ്  കാലത്തും നിർഭയം ഇവർ ഇത് തുടർന്ന് കൊണ്ടിരിക്കുകയാണ് .കുളിമുറി സൗകര്യമുള്ള രണ്ട് ആംബുലൻസുകളിൽ ആണ് ഇവർ വരുന്നത് .തെരുവിൽ ഉള്ളവരുടെ മുടി വെട്ടിയും കുളിപ്പിച്ചും പുതു വസ്ത്രം ധരിപ്പിക്കുകയാണ് വിനുവും ദിവ്യയും .ഇവർക്കൊപ്പം ഒരു കൂട്ടം ചെറുപ്പക്കാരും ഉണ്ട് .മാസങ്ങളായി കുളിക്കാതെ തെരുവിൽ കഴിയുന്നവരെ കുളിപ്പിച്ചു പുതുവസ്ത്രങ്ങൾ അണിയിക്കുന്ന ഈ ദമ്പതികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല .വലിയ പണചെലവുള്ള  കാര്യമാണ് ഇത് .സ്വാർത്ഥമായ ഒരു ലോകത്തിൽ ഇത് പോലുള്ള സന്മനസ്സുള്ളവർ ഇന്നും ഉണ്ടെന്നു സമാശ്വസിക്കാം .സ്വന്തം അക്കൗണ്ടിൽ നിന്നും എത്ര പണം പോകുന്നു എന്ന് ചിന്തിക്കാതെ സഹജീവികളോട് അനുകമ്പ കാണിക്കുന്ന വിനുവിനും ഭാര്യ ദിവ്യയ്ക്കും നൽകണം ഒരു സല്യൂട്ട് .കഴിഞ്ഞ വർഷം  പഞ്ചനക്ഷത്ര   സൗകര്യങ്ങളോടെ പിറന്നാൾ ആഘോഷിച്ച താരം ഇത്തവണ തെരുവോരത്ത് ഭാര്യയ്‌ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു .ഒരുപാട് പേർക്കുള്ള പ്രചോദനം ആണ് ഈ ദമ്പതികൾ .

Leave a Reply